നാട്ടുകാർക്ക് സ്നേഹത്തിെൻറ തെളിനീരൊരുക്കി അബ്ദുൽ നാസർ
text_fieldsഅന്തിക്കാട്: കടുത്ത കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന അന്തിക്കാട് പഞ്ചായത്ത് നാലാം വാർഡിലെ എടത്തോടത്ത് അകായ് പ്രദേശത്തെ എട്ട് സെൻറ് സ്ഥലത്തെ കുളവും രണ്ട് കിണറുകളും നാട്ടുകാരുടെ ഉപയോഗത്തിനായി പഞ്ചായത്തിന് സൗജന്യമായി കൈമാറി അന്തിക്കാട് പതിപറമ്പത്ത് അബ്ദുൽ നാസർ. അഞ്ച് സെൻറിലാണ് കുളം.
രണ്ട് സെൻറിൽ ഒരു കിണറും ഒരു സെൻറിൽ മറ്റൊരു കിണറുമാണുള്ളത്. ഇതിൽ ഒരു കിണർ കടുത്ത വേനലിലും വറ്റാറില്ല. നെല്ലിമരത്തിെൻറ പലകയിട്ട് അസ്ഥിവാരം തീർത്ത കിണറിന് 100 വർഷം പഴക്കമുണ്ട്. പ്രദേശത്തെ 46 വീട്ടുകാർ കുടിവെള്ളത്തിന് ഇതിനെ ആശ്രയിക്കുന്നുണ്ട്.
അബ്ദുൽ നാസറിൽനിന്ന് വാർഡ് അംഗം ലിൽന സ്മിത്ത് രേഖകൾ ഏറ്റുവാങ്ങി.
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ.വി. ശ്രീവത്സൻ മുഖ്യാതിഥിയായി. അബ്ദുൽ നാസറിനെ പഞ്ചായത്തും ജനങ്ങളും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

