തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ആനയൂട്ട് ഭക്തിനിർഭരം
text_fieldsതൃപ്രയാർ: ശ്രീരാമ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടത്തി. വെള്ളിയാഴ്ച പുലർച്ച കിഴക്കെനടയിൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറെ മനക്കൽ പത്മനാഭൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.
ക്ഷേത്ര നടപ്പുരയിൽ വെള്ളയും കരിമ്പടവും വിരിച്ച് ചൂരൂർ മഠം രാജശേഖരൻ എന്ന ആനയെ ഇരുത്തിയാണ് ഗജപൂജ നടത്തിയത്. തുടർന്നുനടന്ന ആനയൂട്ടിൽ 12 ഗജവീരന്മാർ പങ്കെടുത്തു. ആനകൾക്ക് ഔഷധക്കൂട്ടുകളടങ്ങിയ ചോറുരുളകൾ കരിമ്പ്, പഴം, കൈതച്ചക്ക, വെള്ളരി, തണ്ണിമത്തൻ മുതലായവയാണ് നൽകിയത്. കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം.ജി. നാരായണൻ ദേവസ്വം ദേവീദാസന് ആദ്യ ഉരുള നൽകി തുടക്കം കുറിച്ചു. ദേവസ്വം ബോർഡ് സെക്രട്ടറി പി.ഡി. ശോഭന, അസി. കമീഷണർ വി.എൻ. സ്വപ്ന, തൃപ്രയാർ ക്ഷേത്രം മാനേജർ വി.ആർ. രമ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

