വൃക്കകൾ തകരാറിലായ യുവതി കനിവു തേടുന്നു
text_fieldsആല്‍ഫി
കോടാലി: വൃക്കകൾ തകരാറിലായ യുവതി ശസ്ത്രക്രിയക്ക് സഹായം തേടുന്നു. മറ്റത്തൂര്‍ പഞ്ചായത്ത് 13ാം വാര്‍ഡിലെ മാങ്കുറ്റിപ്പാടം കണ്ണമ്പുഴ ആൻറു-- ആനീസ് ദമ്പതികളുടെ മകള്‍ ആല്‍ഫിയാണ് (27) കാരുണ്യമതികളുടെ കനിവു തേടുന്നത്.
ഏഴുവര്‍ഷം മുമ്പാണ് ആല്‍ഫി രോഗബാധിതയായത്. രണ്ടുവര്‍ഷമായി ഡയാലിസിസ് നടത്തിവരുന്നു. അടിയന്തരമായി വൃക്കമാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിർദേശിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ രണ്ടിന് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചിരിക്കയാണ്. പത്തുലക്ഷം രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
നിര്‍ധന കുടുംബാംഗമായ ആല്‍ഫിയുടെ ചികിത്സക്കുള്ള തുക സമാഹരിക്കാൻ ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് ചികിത്സ സഹായ നിധിക്ക് രൂപംനല്കിയിട്ടുണ്ട്. സഹായം അക്കൗണ്ട് നമ്പര്‍: 45512010002903, ആല്‍ഫി ചികിത്സ സഹായ നിധി, IFSC: - CNRB0014551, കനറ ബാങ്ക്, മറ്റത്തൂര്‍ ശാഖ എന്നതിലേക്ക് അയക്കണം. ഗൂഗ്ള്‍ പേ നമ്പര്‍: 8589934234. (ആല്‍ഫി).

