മൂല്യവർധിത ഉൽപന്നം നിർമിക്കാനാകുന്നില്ല; പൂപ്പത്തി പഴവർഗ സംസ്കരണ ഫാക്ടറി എന്തിന്?
text_fieldsപൊയ്യ പഞ്ചായത്ത് പൂപ്പത്തിയിൽ കാടുകയറിയ പഴവർഗ സംസ്കരണ ഫാക്ടറി
മാള: ചക്കയിൽനിന്നും ഹൽവയെന്ന സ്വപ്നം യാഥാർഥ്യമാകാതെ പൊയ്യ പൂപ്പത്തി ചക്ക സംസ്കരണ കേന്ദ്രം. നീണ്ടകാല കാത്തിരിപ്പിന് ശേഷം പ്രവർത്തനമാരംഭിച്ച സംസ്കരണ കേന്ദ്രമാണിത്. ചക്കയിൽനിന്നും ഹൽവ മാത്രമല്ല ജാം, ജാക്ക് ഫ്രൂട്ട് കാന്‍ഡി, നെക്ടര്‍, ചിപ്സ്, ജാക്ക് പൗഡര്‍, മുറുക്ക്, ഫ്ലേക്സ് തുടങ്ങിയ എട്ടിനങ്ങളും ചക്കക്കുരുവില്‍ നിന്നുമുള്ള മൂല്യവർധിത ഉൽപന്നങ്ങള്ളും ലക്ഷ്യമിട്ടിരുന്നു.
രണ്ടാംഘട്ടമായി മാങ്ങ, കൈതച്ചക്ക തുടങ്ങിയവയില്‍ നിന്നുമുള്ള മൂല്യവര്‍ധിത ഉൽപന്നങ്ങളും ലക്ഷ്യമിട്ടിരുന്നു.
ഈ ഘട്ടത്തിൽ ആഗ്രോ പാർക്കായി നവീകരിക്കുന്നതിന് ബജറ്റിൽ തുകയും കണ്ടെത്തിയിരുന്നു.
ഫാക്ടറി പ്രവർത്തനം മന്ദീഭവിച്ചതോടെ ഇതൊന്നും നേടിയെടുക്കാനായില്ല. തുടക്കത്തിൽ ചക്ക മാത്രമാണ് സംസ്കരിക്കാൻ കഴിഞ്ഞത്. ഇതും ഇപ്പോൾ ഇല്ലാതാവുകയാണ്.
ചക്കയെ സംസ്ഥാനപഴമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ആഗ്രോ ഇൻഡ്രസ്ട്രീസ് ചക്ക സംസ്കരണ ഫാക്ടറി ഇതോടെ പ്രവർത്തനക്ഷമമായിരുന്നു. പ്രതിവര്‍ഷം 600 മെട്രിക് ടണ്‍ ചക്ക ഇവിടെ സംസ്ക്കരികാനാകുമെന്നാണ് സർക്കാർ വാഗ്ദാനം. ഇതിന് ചക്ക പള്‍പ്പാക്കി മാറ്റി സൂക്ഷിച്ചാലേ കഴിയൂ. ഈ സംവിധാനം മെച്ചപ്പെടുത്താനായില്ല. പൂപ്പത്തിയിലെ ഒരേക്കര്‍ വരുന്ന ഭൂമിയിലാണ് ഫാക്ടറി.
കെട്ടിടങ്ങളും അനുബന്ധ യന്ത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ചക്ക വർധിച്ച തോതിൽ സംസ്കരിക്കാനുള്ള യന്ത്രസംവിധാനവും സ്ഥാപിക്കേണ്ടതുണ്ട്. കേടുകൂടാതെ സൂക്ഷിക്കാനുള്ള ഫ്രീസിങ് സംവിധാനവും വേണം. ഇതിന് കോടികൾ വേണ്ടിവരുമെന്നറിയുന്നു. യന്ത്രങ്ങളുടെ അഭാവമാണ് ഇപ്പോൾ പ്രവർത്തന മാന്ദ്യത്തിന് കാരണമായി പറയുന്നത്. ഇതിനു പരിഹാരം കാണുന്നതിന് സർക്കാർ നീക്കമുണ്ടെന്നറിയുന്നു. ഫാക്ടറി വളപ്പ് കാടുകയറി നശിക്കുകയാണ്. ഓഫിസിലേക്ക് പ്രവേശിക്കാനുള്ള വഴി ഒഴികെ പ്രദേശം ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി. കാട് നീക്കം ചെയ്യാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

