Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടിപ്പർ ലോറിയിൽനിന്ന് കരിങ്കൽ കഷണം റോഡിലേക്ക് തെറിച്ചു വീണു

text_fields
bookmark_border
ടിപ്പർ ലോറിയിൽനിന്ന് കരിങ്കൽ കഷണം റോഡിലേക്ക് തെറിച്ചു വീണു
cancel
camera_alt

മങ്ങാട്-ആര്യംപാടം-തൃശൂർ റോഡിലെ ആറ്റത്രയിൽ ടിപ്പർ ലോറിയിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ കരിങ്കല്ല് കഷണം (സി.സി.ടി.വി ദൃശ്യം) 

എരുമപ്പെട്ടി: ടിപ്പർ ലോറിയിൽനിന്ന് കരിങ്കൽ കഷണം റോഡിലേക്ക് തെറിച്ചു വീണു. മങ്ങാട്- ആര്യംപാടം റോഡിലെ കോട്ടപ്പുറം ആറ്റത്ര റോഡ് വളവിലാണ് കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു ലോറികളിൽനിന്ന് ഓരോ കരിങ്കൽ കഷണങ്ങൾ റോഡിലേക്ക് തെറിച്ച് വീണത്. ഈ സമയത്ത് മറ്റു വാഹനങ്ങളും കാൽനടക്കാരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ലോറികളുടെ ബോഡിക്ക് മുകളിൽ ഉയർന്ന് നിൽക്കുന്ന തരത്തിൽ അമിതമായി കല്ലുകൾ കയറ്റി വളവിൽ വേഗത കുറക്കാതെ വളച്ചൊടിക്കുന്നതാണ് കല്ലുകൾ തെറിച്ച് വീഴാൻ ഇടയാക്കുന്നത്.

റോഡരികിലെ വീട്ടിലെ നിരീക്ഷണ കാമറയിൽ കല്ല് വീഴുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഒരു ലോറിയിൽനിന്ന് വീണ കരിങ്കല്ല് റോഡരികിലെ പുല്ലിലേക്ക് തെറിച്ചുവീണു. മറ്റൊരു ലോറിയിൽനിന്നു തെറിച്ച കരിങ്കല്ല് റോഡിന്റെ നടുവിലാണ് വീണത്. ഈ ലോറിയുടെ തൊട്ടുപിന്നിൽ ഉണ്ടായിരുന്ന ബൈക്ക് യാത്രക്കാർ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്.

ഇതിനുമുമ്പും പലതവണ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മുട്ടിക്കൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ നിന്നാണ് അമിതലോഡുമായി ടിപ്പർ ലോറികൾ ഈ റോഡിലൂടെ ചീറിപ്പായുന്നതെന്ന് നാട്ടുകാർ പറയുന്നു. തൃശൂരിലേക്കും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും എളുപ്പമാർഗമായതിനാൽ ഈ റോഡിലൂടെ ദിനംപ്രതി നിരവധി വാഹനങ്ങളാണ് സഞ്ചരിക്കുന്നത്.

വാഹനത്തിൽനിന്ന് കല്ലുവീണാലും ഡ്രൈവർമാർ ശ്രദ്ധിക്കാതെ കടന്നുപോകുന്നത് പതിവാണ്. അപകടം ആവർത്തിക്കാതിക്കാൻ പൊലീസും മറ്റു അധികാരികളും നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A piece of granite fell from a tipper lorry onto the road
Next Story