Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീറും വാശിയുമേറ്റി...

വീറും വാശിയുമേറ്റി നാട്ടികപ്പോരാട്ടം

text_fields
bookmark_border
വീറും വാശിയുമേറ്റി നാട്ടികപ്പോരാട്ടം
cancel
camera_alt

യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സു​നി​ൽ ലാ​ലൂ​രി​ന് ബു​ധ​നാ​ഴ്ച

പു​ള്ളി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

അ​ന്തി​ക്കാ​ട്: ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ് നാ​ട്ടി​ക. 2011ല്‍ ​അ​തി​ര്‍ത്തി​ക​ള്‍ മാ​റി​യാ​ണ് നാ​ട്ടി​ക സം​വ​ര​ണ സീ​റ്റാ​യ​ത്. ശേ​ഷം ന​ട​ന്ന ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ സി.​പി.​ഐ​യി​ലെ ഗീ​താ ഗോ​പി വി​ജ​യം നേ​ടി. 2021ല്‍ ​സി.​പി.​ഐ സ്ഥാ​നാ​ര്‍ഥി​യാ​യി സി.​സി. മു​കു​ന്ദ​ന്‍ വി​ജ​യം ആ​വ​ര്‍ത്തി​ച്ചു. കോ​ണ്‍ഗ്ര​സി​ന്റെ അ​ഡ്വ. സു​നി​ല്‍ ലാ​ലൂ​രി​നെ 28,431 വോ​ട്ടു​ക​ള്‍ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മു​കു​ന്ദ​ന്‍ മ​ണ്ഡ​ലം നി​ല​നി​ര്‍ത്തി​യ​ത്.

ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ൾ മാ​റി വി​ജ​യം കൈ​വ​രി​ച്ചു വ​ന്നി​രു​ന്ന നാ​ട്ടി​ക മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ മൂ​ന്ന് മു​ന്ന​ണി​ക​ളും വി​ജ​യ​പ്ര​തീ​ക്ഷ​യി​ൽ പോ​രാ​ട്ടം ശ​ക്ത​മാ​ണ്. മു​ൻ എം.​എ​ൽ.​എ ഗീ​ത ഗോ​പി​ക്കെ​തി​രെ സി.​പി.​ഐ വി​ട്ട് ബി.​ജെ.​പി കൂ​ടാ​ര​ത്തി​ൽ ക​യ​റി​യ നി​ല​വി​ലെ എം.​എ​ൽ.​എ സി.​സി. മു​കു​ന്ദ​ൻ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യാ​യി അ​ര​ങ്ങി​ൽ ഇ​റ​ങ്ങി​യ​താ​ണ് പോ​രാ​ട്ട​ത്തി​ന് വീ​റും വാ​ശി​യും നി​റ​യാ​ൻ കാ​ര​ണം. ക​ഴി​ഞ്ഞ ത​വ​ണ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കോ​ൺ​ഗ്ര​സി​ലെ സു​നി​ൽ ലാ​ലൂ​ർ ഇ​ത്ത​വ​ണ​യും രം​ഗ​ത്തു​ണ്ട്.

എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി സി.​സി. മു​കു​ന്ദ​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ്

പ്ര​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന അ​ന്തി​ക്കാ​ട് ക​ലു​ങ്ക് സം​വാ​ദ​ത്തി​ൽ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ്ഗോ​പി​ക്കൊ​പ്പം മു​കു​ന്ദ​ൻ

ഒ​രു ത​വ​ണ മാ​ത്രം എം.​എ​ൽ.​എ ആ​യ സി.​സി. മു​കു​ന്ദ​നെ വെ​ട്ടി മു​ൻ എം.​എ​ൽ.​എ ഗീ​ത ഗോ​പി​യെ സി.​പി.​ഐ വീ​ണ്ടും ഗോ​ദ​യി​ൽ ഇ​റ​ക്കി​യ​തോ​ടെ ഇ​ട​ഞ്ഞ മു​കു​ന്ദ​ൻ പാ​ർ​ട്ടി​യി​ൽ​നി​ന്ന് രാ​ജി​വെ​ച്ചു. തു​ട​ർ​ന്ന് യു.​ഡി.​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്ന് സ്വ​യം പ്ര​ഖ്യാ​പി​ച്ചു. മ​ത്സ​രി​ക്കാ​ൻ ത​യാ​റെ​ടു​ത്ത് ഡ​ൽ​ഹി​യി​ൽ പോ​യി കോ​ൺ​ഗ്ര​സ് അ​ഖി​ലേ​ന്ത്യാ നേ​താ​ക്ക​ളെ ക​ണ്ടു. എ​ന്നാ​ൽ, പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ മു​കു​ന്ദ​ൻ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​തി​നോ​ട് എ​തി​ർ​പ്പു​മാ​യി രം​ഗ​ത്ത് വ​ന്ന​തോ​ടെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം മു​കു​ന്ദ​നെ കൈ​വി​ട്ടു. താ​ൻ ഏ​ത് പാ​ർ​ട്ടി​യി​ലേ​ക്ക് പോ​യാ​ലും ബി.​ജെ.​പി​യി​ലേ​ക്ക് പോ​കി​ല്ലെ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ച മു​കു​ന്ദ​ൻ ഒ​ടു​വി​ൽ ബി.​ജെ.​പി കൂ​ടാ​ര​ത്തി​ൽ ക​യ​റി എ​ൻ.​ഡി എ ​സ്ഥാ​നാ​ർ​ഥി​യാ​യ​താ​ണ് വി​സ്മ​യ​മാ​യ​ത്.

മു​കു​ന്ദ​നും ഗീ​ത ഗോ​പി​യും നാ​ട്ടി​ക​യി​ൽ ന​ട​പ്പാ​ക്കി​യ വി​ക​സ​ന​നേ​ട്ടം പ​റ​ഞ്ഞാ​ണ് എ​ൽ.​ഡി.​എ​ഫ് രം​ഗ​ത്തി​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യ വി​ക​സ​ന​നേ​ട്ടം വാ​തോ​രാ​തെ പ​റ​ഞ്ഞാ​ണ് മു​കു​ന്ദ​ൻ വോ​ട്ട​ർ​മാ​രെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. എ​ൽ.​ഡി.​എ​ഫി​ന്റെ പ്ര​ചാ​ര​ണ​വും ഇ​തു​ത​ന്നെ. ഇ​തി​ന് പു​റ​മെ ദേ​ശീ​യ​പാ​ത വി​ക​സ​നം, ക്ഷേ​മ​പെ​ൻ​ഷ​ൻ എ​ന്നി​വ​യും എ​ൽ.​ഡി.​എ​ഫ് പ​യ​റ്റു​ന്നു​ണ്ട്. എ​ന്നാ​ൽ, 15 വ​ർ​ഷ​ത്തെ വി​ക​സ​ന​മു​ര​ടി​പ്പും സ്വ​ർ​ണ​ക്കൊ​ള്ള​യും കു​ടി​വെ​ള്ള​ക്ഷാ​മ​വും യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ആ​യു​ധ​മാ​ക്കു​ന്നു​ണ്ട്.

നാ​ട്ടി​ക മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഗീ​ത ഗോ​പി

തൃ​പ്ര​യാ​റി​ൽ വ​നി​ത പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം

മ​ണ്ഡ​ല​ത്തി​ലെ ഒ​മ്പ​തു പ​ഞ്ചാ​യ​ത്തും ഇ​ട​ത് സ്വാ​ധീ​ന മേ​ഖ​ല​യാ​യ​തി​നാ​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഇ​ട​തു കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള​ത്. അ​ന്തി​ക്കാ​ട്, താ​ന്ന്യം, ചാ​ഴൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​ത്രം വ​ൻ ലീ​ഡാ​ണ് എ​ൽ.​ഡി.​എ​ഫി​ന്റെ പ്ര​തീ​ക്ഷ. ഇ​വി​ടെ സി.​പി.​എ​മ്മി​ന് പു​റ​മെ സി.​പി.​ഐ​ക്കും ശ​ക്ത​മാ​യ വേ​രോ​ട്ട​മു​ണ്ട്.

ഈ ​മൂ​ന്നു പ​ഞ്ചാ​യ​ത്തും പു​റ​മെ വ​ല​പ്പാ​ടും ഭ​രി​ക്കു​ന്ന​ത് എ​ൽ.​ഡി.​എ​ഫ് ആ​ണ്. അ​തേ​സ​മ​യം നാ​ട്ടി​ക, ത​ളി​ക്കു​ളം, ചേ​ർ​പ്പ്, അ​വി​ണി​ശ്ശേ​രി പ​ഞ്ചാ​യ​ത്തു​ക​ൾ ഭ​രി​ക്കു​ന്ന​ത് യു.​ഡി.​എ​ഫ് ആ​ണ്. ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം വോ​ട്ടാ​യി മാ​റി യു.​ഡി.​എ​ഫ് അ​ട്ടി​മ​റി വി​ജ​യം നേ​ടു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി, ആ​ർ.​എം.​പി എ​ന്നി​വ​രു​ടെ വോ​ട്ടും കി​ട്ടു​മെ​ന്ന​തി​നാ​ൽ വി​ജ​യം ഉ​റ​പ്പി​ച്ച മ​ട്ടാ​ണ് യു.​ഡി.​എ​ഫ്.

അ​ന്തി​ക്കാ​ട്ടു​കാ​ര​നാ​യ നി​ല​വി​ലെ എം.​എ​ൽ.​എ മു​കു​ന്ദ​ൻ മ​ത്സ​രി​ക്കു​ന്ന​തോ​ടെ നാ​ട്ടി​ക​യി​ൽ താ​മ​ര വി​രി​യു​മെ​ന്നാ​ണ് ബി.​ജെ.​പി ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​രേ​ഷ് ഗോ​പി​ക്ക് ലീ​ഡ് നേ​ടാ​ൻ ക​ഴി​ഞ്ഞ​തും മു​കു​ന്ദ​ൻ ബി.​ജെ.​പി​യി​ലേ​ക്ക് വ​ന്ന​തോ​ടെ ഒ​രു വി​ഭാ​ഗം സി.​പി.​ഐ​യു​ടെ വോ​ട്ടു​ക​ൾ ബി.​ജെ.​പി യി​ലേ​ക്ക് എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യും ബി.​ജെ.​പി​ക്കു​ണ്ട്. അ​ഴി​മ​തി​യു​ടെ ക​റ പു​ര​ളാ​ത്ത പാ​വ​പ്പെ​ട്ട ആ​ളാ​ണെ​ന്ന മു​ദ്ര മു​കു​ന്ദ​ന് ബി.​ജെ.​പി ന​ൽ​കി​ക്ക​ഴി​ഞ്ഞു.

ക​ർ​ഷ​ക​രും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും പ്ര​വാ​സി​ക​ളും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​വും ഏ​റെ​യു​ള്ള മ​ണ്ഡ​ല​ത്തി​ൽ മൂ​ന്നു മു​ന്ന​ണി​ക​ളും വീ​ടു​ക​ൾ ക​യ​റി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ണ്. വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​നു​ള്ള ആ​സൂ​ത്ര​ണ​മാ​ണ് മു​ന്ന​ണി​ക​ൾ ന​ട​ത്തി​വ​രു​ന്ന​ത്.

ഗീ​ത ഗോ​പി (എ​ൽ.​ഡി.​എ​ഫ്)

1995ൽ ​സി.​പി.​ഐ സ്ഥാ​നാ​ർ​ഥി​യാ​യി ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് വി​ജ​യി​ച്ച​തോ​ടെ​യാ​ണ് സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. 16 വ​ർ​ഷം ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ.

2004ലും 2009​ലും ചെ​യ​ർ​പേ​ഴ്സ​ൻ. 2011ൽ ​ഡെ​പ്യൂ​ട്ടി ചെ​യ​ർ പേ​ഴ്സ​ൻ. 2011ലും 2016 ​ലും നാ​ട്ടി​ക നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് എം.​എ​ൽ.​എ. 2004 മു​ത​ൽ സി.​പി.​ഐ ജി​ല്ല ക​മ്മി​റ്റി​യം​ഗം. മ​ഹി​ളാ സം​ഘം ഗു​രു​വാ​യൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റാ​യും പ്ര​വ​ർ​ത്തി​ച്ചു. 2022ൽ ​കേ​ര​ള സം​സ്ഥാ​ന ഹൗ​സി​ങ് ബോ​ർ​ഡ് അം​ഗം. സി.​പി.​ഐ ജി​ല്ല കൗ​ൺ​സി​ൽ അം​ഗം, അ​ഖി​ലേ​ന്ത്യ കി​സാ​ൻ സ​ഭ വ​നി​ത ക​ർ​ഷ​ക സ​മി​തി ജി​ല്ല സെ​ക്ര​ട്ട​റി, എ.​ഐ.​കെ.​എ​സ് ജി​ല്ല ക​മ്മി​റ്റി അം​ഗം, എ.​ഐ.​ഡി.​ആ​ർ.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.


സി.​സി. മു​കു​ന്ദ​ൻ (എ​ൻ.​ഡി.​എ)

ആ​ദ്യ രാ​ഷ്ട്രീ​യ പാ​ഠ​ശാ​ല അ​ന്തി​ക്കാ​ട് ഹൈ​സ്‌​കൂ​ളാ​യി​രു​ന്നു. എ.​ഐ.​എ​സ്.​എ​ഫ് യൂ​നി​റ്റ് സെ​ക്ര​ട്ട​റി, മ​ണ​ലൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, എ.​ഐ.​വൈ.​എ​ഫ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, ജി​ല്ല കൗ​ൺ​സി​ൽ അം​ഗം, അ​ന്തി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ്, ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്, പ​ഞ്ചാ​യ​ത്തം​ഗം എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചു. 1987 മു​ത​ൽ അ​ന്തി​ക്കാ​ട് ചെ​ത്തു​തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ​സം​ഘ​ത്തി​ൽ അ​റ്റ​ൻ​ഡ​ർ ആ​യി​രു​ന്നു. സി.​പി.​ഐ ജി​ല്ല കൗ​ൺ​സി​ൽ അം​ഗം, ബി.​കെ.​എം.​എ.​യു ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം, ജി​ല്ല സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്റ്, എ.​ഐ.​ടി.​യു.​സി മ​ണ​ലൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​നി​യ​ൻ അ​ന്തി​ക്കാ​ട് യൂ​നി​റ്റ് സെ​ക്ര​ട്ട​റി, ജി​ല്ല പ്ര​സി​ഡ​ന്റ് എ​ന്നീ സ്ഥാ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ച്ചു. 2021ൽ ​നാ​ട്ടി​ക​യി​ൽ​നി​ന്ന് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി നി​യ​മ​സ​ഭ അം​ഗ​മാ​യി. 2026ൽ ​സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നു.


സു​നി​ൽ ലാ​ലൂ​ർ (യു.​ഡി.​എ​ഫ്)

കെ.​എ​സ്‌.​യു ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി, സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം, ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. 2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ട്ടി​ക​യി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചു. ലാ​ലൂ​ർ സ​മ​ര​നാ​യ​ക​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsdeterminationKerala Assembly Election 2026
News Summary - A national struggle with courage and determination
Next Story