Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസഹപാഠികളുടെ സൗഹൃദ...

സഹപാഠികളുടെ സൗഹൃദ തണലിൽ കൂട്ടുകാരിക്ക് സ്നേഹഭവനം

text_fields
bookmark_border
സഹപാഠികളുടെ സൗഹൃദ തണലിൽ കൂട്ടുകാരിക്ക് സ്നേഹഭവനം
cancel
camera_alt

എ​റി​യാ​ട് ഗ​വ. കേ​ര​ള വ​ർ​മ ഹൈ​സ്കൂ​ൾ 1976 ബാ​ച്ച്പൂ ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ നി​ർ​മി​ച്ച് ന​ൽ​കി​യ വീ​ട്

എ​റി​യാ​ട്: ജീ​വി​ത​യാ​ത്ര​യി​ൽ കാ​ലി​ട​റി​യ കൂ​ട്ടു​കാ​രി​ക്ക് പ​ഴ​യ സ​ഹ​പാ​ഠി​ക​ളു​ടെ കൈ​ത്താ​ങ്ങ്. എ​റി​യാ​ട് ഗ​വ. കേ​ര​ള വ​ർ​മ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 1976 എ​സ്.​എ​സ്.​എ​ൽ.​സി ബാ​ച്ച് പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​ണ് സ​ഹ​പാ​ഠി​നി​യു​ടെ സ്വ​ന്ത​മാ​യൊ​രു വീ​ടെ​ന്ന സ്വ​പ്നം സ​ഫ​ല​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ഒ​ത്തു​ചേ​ര​ലി​നി​ടെ​യാ​ണ് സ​ഹ​പാ​ഠി​നി​ക്ക് സ്വ​ന്ത​മാ​യി കി​ട​പ്പാ​ട​മി​ല്ലെ​ന്ന വി​വ​രം കൂ​ട്ടു​കാ​ർ മ​ന​സ്സി​ലാ​ക്കു​ന്ന​ത്.

ഉ​ട​നെ സ​ഹ​പാ​ഠി​ക​ളി​ൽ ഒ​രാ​ൾ മൂ​ന്ന​ര സെ​ന്റ് സ്ഥ​ലം വാ​ഗ്ദാ​നം ചെ​യ്തു. തു​ട​ർ​ന്ന് 59 പേ​ര​ട​ങ്ങു​ന്ന കൂ​ട്ടാ​യ്മ​യി​ലെ സു​ഹൃ​ത്തു​ക്ക​ളു​ടെ കൂ​ടി​യാ​ലോ​ച​ന​യി​ൽ വീ​ട് നി​ർ​മി​ക്കാ​ൻ ആ​വ​ശ്യ​മാ​യ തു​ക​യു​ടെ ന​ല്ലൊ​രു ശ​ത​മാ​ന​വും ഗ്രൂ​പ് വ​ഴി സ്വ​രൂ​പി​ച്ച് നി​ർ​മാ​ണം ആ​രം​ഭി​ച്ചു.

സ​ഹ​പാ​ഠി​ക​ളി​ൽ​നി​ന്ന് ത​ന്നെ ബാ​ക്കി തു​ക​കൂ​ടി സ​മാ​ഹ​രി​ച്ച് മൂ​ന്ന് മാ​സ​ത്തി​ന​കം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. സു​ഹൃ​ത്തു​ക്ക​ളു​ടെ സ്നേ​ഹ​ത്ത​ണ​ലി​ൽ ഒ​രു​ങ്ങി​യ വീ​ടി​ന്റെ താ​ക്കോ​ൽ​ദാ​നം ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ന​ട​ക്കും. കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​പി. രാ​ജ​ന് താ​ക്കോ​ൽ കൈ​മാ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:houseconstructionclassmate
News Summary - A house of love for friends in the friendly shade of classmates
Next Story