മുളകുപൊടിയെറിഞ്ഞ് മൂവർ സംഘം അംഗൻവാടി അധ്യാപികയുടെ മാല കവർന്നു
text_fieldsപ്രതീകാത്മക ചിത്രം
മാള: മുളകുപൊടി കണ്ണിൽ എറിഞ്ഞ് അംഗൻവാടി അധ്യാപികയുടെ സ്വർണ മാല കവർന്നു. മാള വൈന്തലയിലാണ് സംഭവം. വെണ്ണൂർ നെല്ലിശ്ശേരി മോളി ജോർജിന്റെ മൂന്ന് പവൻ മാലയാണ് നഷ്ടപ്പെട്ടത്. കവർച്ച നടത്തിയത് ബൈക്കിൽ എത്തിയ മൂവർ സംഘമാണെന്ന് മോളി പൊലീസിനോട് പറഞ്ഞു. അംഗൻവാടിയിൽനിന്ന് തിരിച്ച് നടന്നുവരുമ്പോഴാണ് സംഭവം.
മൊബൈലിൽ സംസാരിച്ച് എത്തിയ യുവാവ് തന്റെ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞ് ബലമായി മാല കവർന്നെടുത്തതായും ഒരുവിധം കണ്ണ് തുറന്നു നോക്കുമ്പോൾ മൂന്നുപേർ വിജനമായ പറമ്പിലേക്ക് ഓടിപ്പോകുന്നത് കണ്ടതായും അധ്യാപിക പറഞ്ഞു. ബൈക്കിൽ എത്തിയ ഇവരെ നേരത്തെയും പരിസരത്ത് കണ്ടിരുന്നതായും മൂവർ സംഘത്തിൽ പെൺകുട്ടിയുള്ളതായും അധ്യാപിക പറയുന്നു. മാള പൊലീസ് സ്ഥലത്തെത്തി സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. മോഷ്ടാകൾ ഉടൻ വലയിലാ കുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

