Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആ​ളൂ​ര്‍...

ആ​ളൂ​ര്‍ ക​ദ​ളി​ച്ചി​റ​യു​ടെ ക​ര​യി​ല്‍ ഫ​ല​വൃ​ക്ഷ​ത്തൈ ന​ഴ്‌​സ​റി ഒ​രു​ക്കു​ന്നു

text_fields
bookmark_border
ആ​ളൂ​ര്‍ ക​ദ​ളി​ച്ചി​റ​യു​ടെ ക​ര​യി​ല്‍ ഫ​ല​വൃ​ക്ഷ​ത്തൈ ന​ഴ്‌​സ​റി ഒ​രു​ക്കു​ന്നു
cancel
camera_alt

ആ​ളൂ​രി​ലെ ക​ദ​ളി​ച്ചി​റ

ആ​ളൂ​ര്‍: കാ​ര്‍ഷി​ക​രം​ഗ​ത്ത് ആ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​നെ സ്വ​യം​പ​ര്യാ​പ്ത​മാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളു​ടെ ന​ഴ്‌​സ​റി ഒ​രു​ക്കു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ര്‍ഡി​ലു​ള്ള ക​ദ​ളി​ച്ചി​റ​യോ​ട് ചേ​ര്‍ന്ന ത​രി​ശു​ഭൂ​മി ഇ​തി​ന് ഉ​പ​യോ​ഗി​ക്കും.

മ​ഹാ​ത്മാ ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ കാ​ര്‍ഷി​ക ന​ഴ്‌​സ​റി പ​ദ്ധ​തി എ​ന്നി​വ​യി​ല്‍നി​ന്ന് അ​ഞ്ചു​ല​ക്ഷം വീ​ത​വും ആ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് വാ​ര്‍ഷി​ക പ​ദ്ധ​തി​യി​ല്‍നി​ന്നു​ള്ള ര​ണ്ട് ല​ക്ഷ​വും അ​ട​ക്കം 12 ല​ക്ഷം രൂ​പ​യാ​ണ് ന​ഴ്‌​സ​റി​ക്ക് ചെ​ല​വി​ടു​ന്ന​ത്.

മു​ക്കാ​ല്‍ ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് പോ​ളി ഹൗ​സ് നി​ര്‍മി​ച്ചാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ടു​ന്ന​ത്. കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍നി​ന്ന് ഇ​തി​ന് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ക്ക് പ​രി​ശീ​ല​നം ന​ല്‍കും. അ​ത്യു​ല്‍പാ​ദ​ന-​രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള വി​ത്തു​ക​ള്‍, ഗ്രാ​ഫ്റ്റി​ങ്, ബ​ഡി​ങ് വ​ഴി ഫ​ല​വൃ​ക്ഷ​ത്തൈ​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ത​യാ​റാ​ക്കു​ക.

ഇ​വ ഞാ​റ്റു​വേ​ല ച​ന്ത​യി​ലു​ള്‍പ്പെ​ടെ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ വി​ത​ര​ണം ചെ​യ്യും. പ​ഞ്ചാ​യ​ത്തി​ലെ ജ​ല​സ്രോ​ത​സ്സു​ക​ളി​ലൊ​ന്നാ​യ ക​ദ​ളി​ച്ചി​റ​യോ​ട് ചേ​ര്‍ന്ന് കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്ന നാ​ല​ര​യേ​ക്ക​ര്‍ ഭൂ​മി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ന​ഴ്‌​സ​റി വി​പു​ലീ​ക​രി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aloortreenursery
News Summary - A fruit tree nursery is being set up on the banks of the Aloorr Kadalichira
Next Story