കാർഷിക സർവകലാശാലയിൽ തീപിടിത്തം
text_fieldsവെള്ളാനിക്കര കാര്ഷിക സര്വകലാശാലയിലെ
കൃഷിയിടത്തിലുണ്ടായ തീപിടിത്തം
മണ്ണുത്തി: വെള്ളാനിക്കര കാര്ഷിക സര്വകലാശാലയിലെ കൃഷിയിടത്തില് തീപിടിത്തം. രണ്ടര ഏക്കറിലെ കൃഷി കത്തിനശിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് സംഭവം.
ഹോർട്ടികള്ച്ചര് കോളജിനോട് ചേര്ന്ന ഭൂമിയില് ഗവേഷണത്തിന്റെ ഭാഗമായി വിദ്യാര്ഥികള് നടത്തുന്ന കൃഷിയും തീറ്റപ്പുല് കൃഷിയും പ്രോജക്ടിന്റെ ഭാഗമായി നടത്തുന്ന പച്ചക്കറി കൃഷിയും കത്തിനശിച്ചു. തൃശൂരില്നിന്നും അഗ്നിരക്ഷാസേനയും കാര്ഷിക സർവകലാശാലയിലെ തൊഴിലാളികളും എത്തി ഒരു മണിക്ക:ര് പ്രയത്നിച്ചാണ് തീയണച്ചത്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

