ക്ഷീര മേഖലയിൽ സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കും -മന്ത്രി ചിഞ്ചുറാണി
text_fieldsക്ഷീര കര്‍ഷകർക്കുള്ള സ്റ്റീല്‍ കാൻ വിതരണോദ്ഘാടനം തൃശൂരിൽ മന്ത്രി ജെ. ചിഞ്ചുറാണി
നിർവഹിക്കുന്നു
തൃശൂര്‍: കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെയും കര്‍ഷകരുടെയും മില്‍മയുടെയും സഹകരണത്തോടെ ക്ഷീര കര്‍ഷകര്‍ക്ക് സമഗ്ര ഇൻഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി.
മില്‍മ എറണാകുളം മേഖല യൂനിയനെ പ്രോമിസിങ് മില്‍ക്ക് യൂനിയനായി ദേശീയ ക്ഷീര വികസന ബോര്‍ഡ് തെരഞ്ഞെടുത്തതിന്റെ ഭാഗമായി നടപ്പാക്കുന്ന എട്ട് കോടി രൂപയുടെ പദ്ധതിയില്‍ 20,000 ക്ഷീര കര്‍ഷകര്‍ക്ക് 10 ലിറ്റര്‍ പാൽ ഉൾക്കൊള്ളുന്ന സ്റ്റീല്‍ കാനുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. തൃശൂർ മേയര്‍ എം.കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
‘ഹെല്‍പ്പ് ടു ഫാര്‍മേഴ്സ്’ പദ്ധതികളുടെ വിതരണം ടി.എന്‍. പ്രതാപന് എം.പി നിർവഹിച്ചു. ദേശീയ വികസന ബോര്‍ഡ് ചെയര്മാന് മീനേഷ് സി. ഷാ സന്ദേശം നല്കി. കോര്പറേഷന് കൗണ്‍സിലര്‍മാരായ എൻ.വി. രാധിക, ഐ. സതീഷ് കുമാര്‍, മില്‍മ സംസ്ഥാന ഭരണസമിതി അംഗങ്ങളായ ഭാസ്കരന് ആദംകവില്, താര ഉണ്ണികൃഷ്ണന്, കെ.കെ. ജോണ്സണ്, അഡ്വ. ജോണി ജോസഫ്, തൃശൂര്‍ െഡയറി മാനേജര്‍ ബെന്നി ജേക്കബ് എന്നിവർ സംസാരിച്ചു. മില്‍മ മേഖല യൂനിയന്‍ ചെയര്മാന് എം.ടി. ജയന് സ്വാഗതവും മാനേജിങ് ഡയറക്ടര്‍ വില്‍സണ്‍ ജെ. പുറവക്കാട്ട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

