Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സഹപ്രവർത്തകൻ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

റ​ഷീ​ദ്

തൃശൂർ: നഗരത്തിലെ ഹോട്ടൽ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം പറവൂർ പോഴിക്കര പുതുവീട്ടിൽ റഷീദിനെ (26) ആണ് ടൗൺ ഈസ്റ്റ് പൊലീസ് ഏറ്റുമാനൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. നവംബർ നാലിനാണ് കേസിനാസ്പദമായ സംഭവം.

ഹോട്ടലിലെ ജീവനക്കാരായിരുന്നു ഇരുവരും. പരാതിക്കാരി കുളിമുറിയിലായിരുന്ന സമയത്ത് പ്രതി അതിക്രമിച്ചു കയറി ലൈംഗിക പീഡനത്തിന് ശ്രമിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ സർക്കിൾ ഇൻസ്പെക്ടർ ലാൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഏറ്റുമാനൂരിലെ ഹോട്ടലിൽനിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സബ് ഇൻസ്പെക്ടർ ഗീതുമോൾ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ യു. ദുർഗാലക്ഷ്മി, സിവിൽ പൊലീസ് ഓഫിസർമാരായ പി. ഹരീഷ് കുമാർ വി.ബി. ദീപക്, സൈബർ സെൽ വിഭാഗം സിവിൽ പൊലീസ് ഓഫിസർ കെ.എസ്. നിധിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A colleague was arrested for trying to molest a hotel employee
Next Story