റോഡ് മുറിച്ചുകടന്ന ബൈക്ക് യാത്രികനെ ബസ് ഇടിച്ചുവീഴ്ത്തി
text_fieldsദേശമംഗലം: അമിതവേഗതയിൽ എത്തിയ ബസ് റോഡ് മുറിച്ചുകടന്ന ബൈക്കുകാരനെ ഇടിച്ചുവീഴ്ത്തി യുവാവിന് ഗുരുതര പരിക്ക്. പതലശ്ശേരി മുക്കൂട്ടക്കൽ വീട്ടിൽ വിപിൻ ലാലിനാണ് (45) പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ഒമ്പതിന് ചെറുതുരുത്തി ഭാഗത്തുനിന്ന് കുന്നംകുളത്തേക്ക് പോയിരുന്ന പുണ്യാളൻ എന്ന സ്വകാര്യ ബസ് തലശ്ശേരി ചുങ്കത്തുവെച്ച് റോഡ് മുറിച്ച് കടക്കുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
ലാലിനെ നാട്ടുകാർ ചേർന്ന് തൃശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ഏറെ നേരം നാട്ടുകാർ റോഡ് ഉപരോധിച്ചു. വിവരമറിഞ്ഞ് ചെറുതുരുത്തി എസ്.ഐ.എ. ആർ. നിഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കുകയും, അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റിയിടുകയും ചെയ്തതിനുശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.
ഇവിടെ അപകടം നിത്യസംഭവമാണെന്നും അപകടം വരാതിരിക്കാനുള്ള മുന്നറിയിപ്പ് ബോർഡുകൾ അധികാരികൾ ഇടപെട്ട് അടിയന്തരമായി സ്ഥാപിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ദേശമംഗലം യൂനിറ്റ് വൈസ് പ്രസിഡന്റ് ടി.എം. യൂസഫ്, മദ്റസ അധ്യാപകനായ കെ.പി. യൂസഫ് മുസ്‍ലിയാർ, നാട്ടുകാരനായ റസാഖ് മോൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

