വൃക്കമാറ്റ ശസ്ത്രക്രിയക്ക് സഹായം തേടി 48കാരൻ
text_fieldsബെന്നി
കോടാലി: ഇരുവൃക്കയും തകരാറിലായ 48കാരന് ശസ്ത്രക്രിയക്കായി കാരുണ്യമതികളുടെ കനിവു തേടുന്നു. കടമ്പോട് കോപ്ലി വീട്ടില്‍ ബെന്നിയാണ് സഹായം തേടുന്നത്. വൃക്കകള്‍ തകരാറിലായതിനെത്തുടര്‍ന്ന് ഒന്നര വര്‍ഷമായി ആഴ്ചയിൽ രണ്ട് ഡയാലിസിസ് നടത്തിയാണ് ജീവന് നിലനിര്‍ത്തുന്നത്. എത്രയും വേഗം വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. വയോധികയായ അമ്മയും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ബെന്നി.
ബെന്നിയുടെ ജീവന് രക്ഷിക്കാനായി പഞ്ചായത്ത് അംഗം സുമിതിഗിരി (9539489225) ചെയര്‍മാനും പി.എസ്. അംബുജാക്ഷന് (9745183055) കണ്‍വീനറുമായി ചികിത്സ സഹായ സമിതിക്ക് രൂപം നല്കി. സഹായങ്ങള്‍ അയക്കേണ്ട വിലാസം: ബെന്നി ചികിത്സ സഹായ സമിതി. അക്കൗണ്ട് നമ്പർ: 40378101105630, കേരള ഗ്രാമീൺ ബാങ്ക് മറ്റത്തൂർ ശാഖ, ഐ.എഫ്.എസ് കോഡ് KLGB 0040378. ഗൂഗ്ൾ പേ നമ്പർ: 8590986924 (ബെന്നി).

