കോവിഡ് പ്രതിരോധം: അട്ടപ്പാടിയിൽനിന്ന് 8000 കിലോ കപ്പയും 5000 കിലോ മാങ്ങയും അന്തിക്കാട്ടെത്തിച്ചു
text_fieldsഅട്ടപ്പാടിയിൽനിന്ന് കൊണ്ടുവന്ന കപ്പയും മാങ്ങയും അന്തിക്കാട്ട് എത്തിച്ചപ്പോൾ
അന്തിക്കാട്: അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അട്ടപ്പാടിയിൽനിന്ന് കൊണ്ടുവന്ന കപ്പയും മാങ്ങയും വിതരണം ചെയ്തു. 8000 കിലോ കപ്പയും 5000 കിലോ മാങ്ങയുമാണ് കൊണ്ടുവന്നത്. അട്ടപ്പാടിയിലെ ജൈവ കർഷകനായ റസാഖ് തെൻറ തോട്ടത്തിൽ വിളയിച്ചെടുത്ത കപ്പയും മാങ്ങയുമാണ് സൗജന്യമായി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന് നൽകിയത്.
ബ്ലോക്കിന് കീഴിലെ ചാഴൂർ, താന്ന്യം, അന്തിക്കാട്, മണലൂർ, അരിമ്പൂർ സമൂഹ അടുക്കളയിലേക്കും ആർ.ആർ.ടിമാർക്കും മറ്റു പ്രതിരോധ പ്രവർത്തകർക്കും വിതരണം ചെയ്തു. കഴിഞ്ഞ ദിവസം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. കൃഷ്ണ കുമാറിെൻറ നേതൃത്വത്തിൽ അട്ടപ്പാടിയിലെത്തിയാണ് ഇവ ശേഖരിച്ച് ബ്ലോക്ക് പഞ്ചായത്തിൽ എത്തിച്ചത്. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടന്ന ചടങ്ങിൽ ജൈവ ഉൽപന്നങ്ങളുടെ വിതരണോദ്ഘാടനം പ്രസിഡൻറ് നിർവഹിച്ചു.
വൈസ് പ്രസിഡൻറ് ടി.ബി. മായ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം കെ.കെ. രാമചന്ദ്രൻ സ്വാഗതവും ബി.ഡി.ഒ ജോളി വിജയൻ നന്ദിയും പറഞ്ഞു.

