കുടുംബശ്രീയിൽനിന്ന് ജനപ്രതിനിധിയിലേക്ക്; വിജയശ്രീയായി 7,210 വനിതകൾ
text_fieldsമുളങ്കുന്നത്തുകാവ്: തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ടത് കുടുംബശ്രീയിൽനിന്ന് 7,210 വനിതകൾ. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഇനി കുടുംബശ്രീയിലെ വനിതകളുടെ പ്രവർത്തന പരിചയവും ഉപയോഗപ്പെടും. ആകെ 17,082 വനിതകൾ മത്സരിച്ചതിൽനിന്നാണ് ഇത്രയും പേർ വിജയിച്ചത്. ഏറ്റവും കൂടുതൽ പേർ വിജയിച്ചത് കോഴിക്കോടാണ്.
709 കുടുംബശ്രീ അംഗങ്ങൾ ഇവിടെ വിജയിച്ചു. 697 വനിതകൾ വിജയിച്ച മലപ്പുറം ജില്ലയാണ് രണ്ടാമത്. 652 പേർ വിജയിച്ച തൃശൂർ ജില്ലയാണ് മൂന്നാമത്. ത്രിതല സംഘടന സംവിധാനത്തിൽ കുടുംബശ്രീയിൽനിന്ന് ജനവിധി തേടിയവരിൽ ഗ്രാമപഞ്ചായത്തുകളിലേക്ക് 5,836, ജില്ല പഞ്ചായത്തിലേക്ക് 88, ബ്ലോക്ക് പഞ്ചായത്തിലേക്ക് 487, കോർപറേഷനിൽ 45, മുനിസിപ്പാലിറ്റിയിൽ 754 പേരും വിജയിച്ചു.
അയൽക്കൂട്ട അംഗങ്ങളായ 5,416 പേരും ഓക്സിലറി ഗ്രൂപ് അംഗങ്ങളായ 106 പേരും വിജയിച്ചവരിൽ ഉൾപ്പെടും. നിലവിൽ സി.ഡി.എസ് അധ്യക്ഷമാർ ആയിരിക്കേ മത്സരിച്ചതിൽ വിജയിച്ചത് 111 പേരാണ്. സി.ഡി.എസ് ഉപാധ്യക്ഷമാർ മത്സരിച്ചതിൽ 67 പേരും വിജയിച്ചു. 724 സി.ഡി.എസ് അംഗങ്ങൾ, 786 എ.ഡി.എസ് ഭരണ സമിതി അംഗങ്ങളും വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

