Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലോ​റി​യി​ൽ ക​ട​ത്തി​യ...

ലോ​റി​യി​ൽ ക​ട​ത്തി​യ അ​ഞ്ച​ര കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി

text_fields
bookmark_border
ലോ​റി​യി​ൽ ക​ട​ത്തി​യ അ​ഞ്ച​ര കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി
cancel
camera_alt

പിടിയിലായ പ്രതികൾ

മ​ണ്ണു​ത്തി: ടോ​റ​സ് ലോ​റി​യി​ൽ ക​ട​ത്തി​യ അ​ഞ്ച​ര കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ലാ​യി. വ​ര​ന്ത​ര​പ്പി​ള്ളി സ്വ​ദേ​ശി ആ​ഷി​ക്ക്, വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി ഹാ​ലു​ദീ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് മൊ​ത്ത വി​ത​ര​ണം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട​വ​രാ​ണ് ഇ​രു​വ​രു​മെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. 16 വീ​ൽ ടോ​റ​സ് ലോ​റി​യി​ലാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി​യി​രു​ന്ന​ത്.

ലോ​റി​യും എ​ക്സൈ​സ് പി​ടി​കൂ​ടി. പ്ര​തി​ക​ൾ വി​ത​ര​ണം ചെ​യ്ത മ​റ്റു മൊ​ത്ത വി​ത​ര​ണ​ക്കാ​രെ കു​റി​ച്ച് ഇ​വ​രു​ടെ മൊ​ബൈ​ൽ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ്ര​തി​ക​ൾ കാ​ല​ങ്ങ​ളാ​യി 100 കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വ് ഒ​റ്റ ട്രി​പ്പി​ൽ കൊ​ണ്ടു വ​ന്നി​രു​ന്ന​വ​രാ​ണെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ അ​റി​ഞ്ഞു.

പ​ച്ച​ക്ക​റി​ക​ളോ മ​റ്റോ മു​ക​ളി​ൽ നി​ര​ത്തി ലോ​ഡ് കാ​ണി​ച്ച് അ​തി‍െൻറ മ​റ​വി​ലാ​ണ് ക​ഞ്ചാ​വ് ക​ട​ത്ത്. കൂ​ടു​ത​ൽ ലോ​ഡു​ക​ൾ ആ​ന്ധ്ര​യി​ൽ നി​ന്നും ഒ​ഡി​ഷ​യി​ൽ നി​ന്നും മാ​വോ​യി​സ്​​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ലും മ​റ്റു​മാ​യി സ്​​റ്റോ​ക്ക് ചെ​യ്തി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക​ളി​ൽ നി​ന്ന് അ​റി​ഞ്ഞ​താ​യി എ​ക്സൈ​സ് അ​റി​യി​ച്ചു.

തൃ​ശൂ​ർ എ​ക്സൈ​സ് ഡെ. ​ക​മീ​ഷ​ണ​ർ കെ.​എ. ഷാ​ജി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം തൃ​ശൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം. ​സു​രേ​ഷ്, ഇ​ൻ​സ്പെ​ക്ട​ർ അ​ഖി​ൽ, സ്പെ​ഷ​ൽ ടീ​മം​ഗ​ങ്ങ​ളാ​യ മു​ജീ​ബ് റ​ഹ്മാ​ൻ, ജോ​സ​ഫ്, ജെ​റി​ൻ, കി​ഷോ​ർ കൃ​ഷ്​​ണ, രാ​ധാ​കൃ​ഷ്ണ​ൻ, സം​ഗീ​ത് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganja seizedmannuthy
News Summary - 5.5kg ganja smuggled in a lorry seized
Next Story