Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാലു...

നാലു വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം: പ്രതിക്ക് 12 വർഷം കഠിനതടവ്

text_fields
bookmark_border
നാലു വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം: പ്രതിക്ക് 12 വർഷം കഠിനതടവ്
cancel

ചാ​ല​ക്കു​ടി: നാ​ലു വ​യ​സ്സു​കാ​രി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് 12 വ​ർ​ഷം ക​ഠി​ന​ത​ട​വും ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. ചെ​മ്പു​ച്ചി​റ ന​ന്ദി​പു​ലം എ​ൻ.​യു. ബൈ​ജു​വി​നെ​യാ​ണ് (46) ചാ​ല​ക്കു​ടി അ​തി​വേ​ഗ പ്ര​ത്യേ​ക പോ​ക്സോ കോ​ട​തി സ്പെ​ഷ​ൽ ജ​ഡ്ജി ഡോ​ണി തോ​മ​സ് വ​ർ​ഗീ​സ് ശി​ക്ഷി​ച്ച​ത്. 2020 ആ​ഗ​സ്റ്റി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ട്ടി ആ​ദ്യം സം​ഭ​വം ആ​രോ​ടും പ​റ​ഞ്ഞി​ല്ല. പി​ന്നീ​ട് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യെ ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് ലൈം​ഗി​കാ​തി​ക്ര​മം വെ​ളി​വാ​യ​ത്. അ​തി​ജീ​വി​ത​യു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​ൻ ജി​ല്ല നി​യ​മ സ​ഹാ​യ അ​തോ​റി​റ്റി​ക്ക് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

വെ​ള്ളി​കു​ള​ങ്ങ​ര മു​ൻ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. മി​ഥു​നാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്‌. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. പി. ​ബാ​ബു​രാ​ജ് ഹാ​ജ​റാ​യി. പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ എ​സ്.​സി.​പി.​ഒ എ.​എ​ച്ച്. സു​നി​ത ഏ​കോ​പി​പ്പി​ച്ചു.

ബലാത്സംഗ ശ്രമം: യുവാവിന് 11 വർഷം തടവും പിഴയും



കു​ന്നം​കു​ളം: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക്ക്​ 11 വ​ർ​ഷം ത​ട​വും 40,000 രൂ​പ പി​ഴ​യും. മ​ണ​ത്ത​ല പ​ള്ളി​ത്താ​ഴം മേ​നോ​ത്ത് വീ​ട്ടി​ൽ ഷാ​ന​വാ​സി​നെ​യാ​ണ്​ (ചാ​ണ്ടു -35) കു​ന്നം​കു​ളം പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്. ഫാ​സ്റ്റ് ട്രാ​ക് സ്​​പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി എ​സ്. ല​ത​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2021 ആ​ഗ​സ്റ്റ് നാ​ലി​നാ​ണ്​ കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം. വി​വാ​ഹി​ത​നും കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണ് പ്ര​തി.

ചാ​വ​ക്കാ​ട് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്ന എ.​എം. യാ​സി​റാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്ന എ​സ്. സി​നോ​ജ് ആ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. കെ.​എ​സ്. ബി​നോ​യി ഹാ​ജ​രാ​യി.

പോക്സോ കേസ്: പ്രതിക്ക് അഞ്ചുവർഷം തടവ്



തി​രു​വി​ല്വാ​മ​ല: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ പ്ര​തി​ക്ക് അ​ഞ്ച് വ​ർ​ഷം ത​ട​വ്. കു​ണ്ടു​കാ​ട് കോ​ള​നി കൂ​വ​വീ​ട്ടി​ൽ സി​ദ്ദീ​ക്കി​നെ​യാ​ണ് (49) വ​ട​ക്കാ​ഞ്ചേ​രി സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ശി​ക്ഷി​ച്ച​ത്.

2022ൽ ​എ​സ്.​ഐ ആ​യി​രു​ന്ന ഫ​ക്രു​ദ്ദീ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ എ.​സി.​പി ടി.​എ​സ്. സി​നോ​ജാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. സീ​ന​ത്ത് ഹാ​ജ​രാ​യി. സി.​പി.​ഒ​മാ​രാ​യ അ​നൂ​പ്, അ​ഷ​റ​ഫ് എ​ന്നി​വ​ർ പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്.​ഐ ആ​ന​ന്ദ​ൻ, എ​സ്.​സി.​പി.​ഒ​മാ​രാ​യ പ്ര​വീ​ൺ, ര​ഘു, ന​ളി​നി എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Girl RapedchalakudyPOCSO
Next Story