Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടിൽ സൂക്ഷിച്ച 2450 ലിറ്റർ സ്​പിരിറ്റ്​ പിടികൂടി

text_fields
bookmark_border
എട്ട് മാസത്തിനിടെ പിടികൂടിയത് ആറായിരം ലിറ്റർ
വീട്ടിൽ സൂക്ഷിച്ച 2450 ലിറ്റർ സ്​പിരിറ്റ്​ പിടികൂടി
cancel
camera_alt

1. സ്​പിരിറ്റ് കേസിലെ പ്രതികളുമായി എക്സൈസ് ഉദ്യോഗസ്ഥർ, 2. പിടികൂടിയ സ്പിരിറ്റ്

ആമ്പല്ലൂർ: ആമ്പല്ലൂരിൽ​ വൻ സ്​പിരിറ്റ്​ വേട്ട. വീട്ടിൽ 70 കന്നാസുകളിലായി സൂക്ഷിച്ച 2450 ലിറ്റർ സ്​പിരിറ്റ്​ എക്​സൈസ്​ കമീഷണറുടെ സ്​റ്റേറ്റ്​ എക്​സൈസ്​ എൻഫോഴ്‌സ്‌മെൻറ്​ സ്​ക്വാഡ്​ പിടികൂടി​. വീട്ടിലെ താമസക്കാരൻ രഞ്​ജിത്ത്​, കൂട്ടാളികളായ ദയാനന്ദൻ, ജയിംസ്​ എന്നിവരെ അറസ്​റ്റ്​ ചെയ്​തു. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ്​ പ്രാഥമിക വിവരമെന്ന്​ എക്​സൈസ്​ വൃത്തങ്ങൾ അറിയിച്ചു.

പ്രതി രഞ്ജിത് മാസങ്ങള്‍ക്ക് മുമ്പാണ് ഈ വീട് വാങ്ങിയത്. പല സമയങ്ങളിലായാണ് പ്രതികള്‍ വീട്ടില്‍ സ്പിരിറ്റ് എത്തിച്ചത്. സമീപവാസികള്‍ക്ക് സംശയം തോന്നാത്ത രീതിയില്‍ യാത്രാവാഹനങ്ങളിലും സ്പിരിറ്റ് എത്തിച്ചിരുന്നു. വ്യാജമദ്യ നിർമാണത്തിനാണ്​ സ്പിരിറ്റ്​ കൊണ്ടുവന്നതെന്നാണ്​ അന്വേഷണ സംഘം പറയുന്നത്.

എൻഫോഴ്‌സ്‌മെൻറ്​ സ്‌ക്വാഡിന്​ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്​ഡ്​. ടീം ലീഡർ സർക്കിൾ ഇൻസ്‌പെക്​ടർ ടി. അനികുമാറും സംഘവുമാണ്​ പരിശോധന നടത്തിയത്​. സർക്കിൾ ഇൻസ്‌പെക്​ടർ ജി. കൃഷ്​ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്​ടർമാരായ കെ.വി. വിനോദ്, ടി.ആർ. മുകേഷ് കുമാർ, അസി. എക്‌സൈസ് ഇൻസ്പെക്​ടർ മധുസൂദനൻ നായർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ ജസീം, വിശാഖ്, സുബിൻ, ഷംനാദ്, രാജേഷ് എന്നിവരും ഉണ്ടായിരുന്നു.

ആറായിരം ലിറ്ററോളം സ്പിരിറ്റാണ് കഴിഞ്ഞ എട്ട് മാസത്തിനിടെ ആമ്പല്ലൂര്‍ മേഖലയില്‍നിന്ന് പിടികൂടിയത്​. വരന്തരപ്പിള്ളി വേപ്പൂരില്‍ സവാള കയറ്റിയ ലോറിയില്‍ കൊണ്ടുവന്ന് വീട്ടില്‍ സൂക്ഷിച്ച 3325 ലിറ്റര്‍ സ്പിരിറ്റ് ജനുവരിയില്‍ പിടികൂടിയിരുന്നു. വരന്തരപ്പിള്ളിയില്‍ സ്പിരിറ്റ് പിടികൂടിയ സംഭവവുമായി നെന്മണിക്കരയിലെ പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story