സിറ്റി പൊലീസ് കത്തിച്ചത് 2.37 കോടിയുടെ ലഹരി വസ്തുക്കൾ
text_fieldsതൃശൂർ: 2025 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി തൃശൂർ സിറ്റി പൊലീസ് നശിപ്പിച്ചത് 2,37,08,000 രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കൾ. ജനുവരി മാസത്തിൽ റിപബ്ലിക് ദിനത്തിനോടനുബന്ധിച്ചും ഫെബ്രുവരിയിൽ സംസ്ഥാനതലത്തിൽ ലഹരിക്കെതിരെ നടത്തിയ ഡി ഹണ്ട് ഓപറേഷനുമായി ബന്ധപ്പെട്ടാണ് ലഹരിവസ്തുക്കൾ നശിപ്പിച്ചത്.
ജനുവരിയിൽ 99.120 കിലോഗ്രാം കഞ്ചാവും, 236.27 ഗ്രാം മെത്താഫിറ്റാമിനും, 500 ഗ്രാം എം.ഡി.എം.എയും 5.274 കിലോഗ്രാം ഹാഷിഷ് ഓയിലുമാണ് സിറ്റി പൊലീസ് നശിപ്പിച്ചത്.
ഫെബ്രുവരിയിൽ 105.944 കിലോഗ്രാം കഞ്ചാവും, 95.57 ഗ്രാം മെത്തംഫെറ്റമിനുമാണ് ചിറ്റിശ്ശേരിയിലെ ഓട്ടുകമ്പനിയിൽ വെച്ച് നശിപ്പിച്ചത്.
ലഹരിക്കെതിരെയുള്ള സിറ്റി പൊലീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതപ്പെടുത്തി പരിശോധനകൾ വ്യാപിപ്പിക്കുമെന്നും മുൻകാല ലഹരി കേസിൽ ഉൾപെട്ടവരെ നിരീക്ഷിച്ച് വരികയാണെന്നും കമീഷണർ ആർ. ഇളങ്കോ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

