Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:42 AM IST Updated On
date_range 27 Feb 2022 5:42 AM IST235 പേർക്ക് കൂടി കോവിഡ്
text_fieldsbookmark_border
തൃശൂർ: ജില്ലയിൽ ശനിയാഴ്ച സ്ഥിരീകരിച്ചു. 714 പേർ രോഗമുക്തരായി. വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള 153 പേരും വീട്ടു നിരീക്ഷണത്തിലുള്ള 2,557 പേരുമടക്കം 2,945 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. ശനിയാഴ്ച സമ്പർക്കം വഴി 228 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പാൽ ഉപഭോക്തൃ ബോധവത്കരണ പരിപാടി തൃശൂർ: പാലിന്‍റെ ഗുണമേന്മ, പോഷകസമ്പുഷ്ടത എന്നിവ സംബന്ധിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കാൻ ജില്ല താലൂക്ക് കോൺഫറൻസ് ഹാളിൽ പാൽ ഉപഭോക്തൃ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന വകുപ്പ് ജില്ല ക്വാളിറ്റി കൺട്രോൾ യൂനിറ്റിന്‍റെ നേതൃത്വത്തിൽ വലക്കാവ് ക്ഷീര വ്യവസായ സംഘത്തിന്‍റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ പാൽ ഉൽപന്നങ്ങളുടെ എക്സിബിഷൻ, സെമിനാർ, തത്സമയ പാൽ പരിശോധ തുടങ്ങിയവയും സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.എസ്. ജയ അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.എ. ബീന ആമുഖ പ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ല മിഷൻ അസിസ്റ്റന്‍റ് കോഓഡിനേറ്റർ എസ്.സി. നിർമൽ, മിൽമ ബോർഡ് മെംബർ താര ഉണ്ണികൃഷ്ണൻ, വലക്കാവ് ക്ഷീര വ്യവസായ സംഘം പ്രസിഡന്‍റ് പി.കെ. ശശികുമാർ എന്നിവർ പങ്കെടുത്തു. ..................
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story