തലോറിൽ ലോറിക്ക് പിറകിൽ ടൂറിസ്റ്റ് ബസിടിച്ച് 23 പേര്‍ക്ക് പരിക്ക്
text_fieldsദേശീയപാത തലോറിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ്
ആമ്പല്ലൂർ: ദേശീയപാത തലോര്‍ ബി.ആർ.ഡിക്ക് സമീപം നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിക്കു പിറകില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് 23 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം. തമിഴ്നാട് നാമക്കലിൽനിന്ന് കൊച്ചിയിലെ വ്യവസായ കേന്ദ്രങ്ങളിലേക്ക് പഠനയാത്രക്ക് പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
ദേശീയപാതയില്‍ തകരാറിലായി കിടന്ന ലോറിക്കു പിറകിലാണ് ബസ് ഇടിച്ചത്. പുതുക്കാട് ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയുടെ ഒരു ദിശയിൽ രണ്ട് മണിക്കൂറോളം വാഹന ഗതാഗതം സ്തംഭിച്ചു.