വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ഒളിവിൽ കഴിഞ്ഞ 22 പ്രതികളെ പിടികൂടി
text_fieldsഇരിങ്ങാലക്കുട: വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന വിവിധ കേസുകളിൽപ്പെട്ട 22 പ്രതികളെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിൽ 2015ൽ നടന്ന അടിപിടിക്കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം മുങ്ങിനടന്ന പെരിഞ്ഞനം സ്വദേശികളായ പനങ്ങാട് വീട്ടിൽ ഗിരീഷ് (41), പേരൂലിൽ വീട്ടിൽ ബേബി (36), തൃപ്പൂണത്ത് വീട്ടിൽ മിഥുൻ (35), വടക്കേക്കാട്ടിൽ വീട്ടിൽ അരുൺ (34) എന്നിവരെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു.
മതിലകം പൊലീസ് സ്റ്റേഷനിലെ 2001ലെ അടിപിടിക്കേസിൽ ശിക്ഷിക്കപ്പെട്ട് ഒളിവിൽ കഴിഞ്ഞ പെരിഞ്ഞനം വെസ്റ്റ് സ്വദേശി ആനക്കാട്ടിൽ വീട്ടിൽ ഫെബിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. 2007 ലെ മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് മുങ്ങിനടന്ന പടിഞ്ഞാറേ വെമ്പല്ലൂർ കൂനിയാറ ഉന്നതി സ്വദേശി തോട്ടുങ്കൽ വീട്ടിൽ ഗോപിയും പിടിയിലായി.
മാള പൊലീസ് സ്റ്റേഷൻ പരിധിയിൽ 2009ലെ അടിപിടിക്കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന കുരുവിലശ്ശേരി സ്വദേശികളായ വാരിയത്ത് വീട്ടിൽ ദിലീപ്, വാരിയത്ത് വീട്ടിൽ ദിനേഷ്, വാരിയത്ത് വീട്ടിൽ അപ്പു എന്നിവരെ മാള പൊലീസ് അറസ്റ്റ് ചെയ്തു.
പണം വാങ്ങിയ ശേഷം ഈടായി നൽകിയ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട കേസുകളിൽ ക്ഷിക്കപ്പെട്ട് മുങ്ങിനടന്ന ചേറ്റുവ സ്വദേശി അഷറഫ്, കല്ലൂർ തെക്കുമുറി സ്വദേശി സന്തോഷ്, എടവിലങ്ങ് സ്വദേശി ഗോപിനാഥ്, മേത്തല ആനാപ്പുഴ സ്വദേശി ഹരിദാസ്, കരുവന്നൂർ സ്വദേശിനി സിന്ധു, പോട്ട സ്വദേശി വിപിൻ, പരിയാരം കുറ്റിക്കാട് സ്വദേശി നൈജു, പരിയാരം സ്വദേശി ജിബു സലിം എന്നിവരെയും പിടികൂടി. പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ പ്രത്യേക പരിശോധനകളിലാണ് ഇവർ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

