Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:41 AM IST Updated On
date_range 25 April 2022 5:41 AM IST2030ഓടെ സ്റ്റീൽ ഉൽപാദന രംഗത്ത് രാജ്യത്തെ മുൻനിരയിൽ എത്തിക്കും -കേന്ദ്രമന്ത്രി
text_fieldsbookmark_border
തൃശൂർ: 2030ഓടെ ലോകത്തെ സ്റ്റീൽ ഉൽപാദന വ്യവസായ രംഗത്തെ മുൻനിരയിൽ രാജ്യത്തെ എത്തിക്കുമെന്ന് കേന്ദ്ര റൂറല്‍ ഡെവലപ്മെന്റ് ആൻഡ് സ്റ്റീല്‍ വകുപ്പ് മന്ത്രി ഫാഗന്‍ സിങ് കുലസ്‌തേ. സ്റ്റീൽ ഉൽപാദനത്തിൽ വൻ പുരോഗതിയാണ് രാജ്യം കൈവരിച്ചത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമനിർമാണം നടത്തിയിട്ടുണ്ട്. നിർമാണ യൂനിറ്റുകൾ ആധുനികവത്കരിക്കുന്ന പ്രവർത്തനം നടന്നുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബി.വി.വി.എസ്) സംസ്ഥാന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഐക്യത്തോടെയും ധൈര്യത്തോടെയും നേരിടണമെന്ന് മെട്രോമാൻ ഇ. ശ്രീധരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യവെ അഭിപ്രായപ്പെട്ടു. സമ്പദ്‌വ്യവസ്ഥ താങ്ങിനിര്‍ത്തുന്നത് വ്യാപാരികളും വ്യവസായികളുമാണ്. ജി.എസ്.ടി വന്ന ശേഷം രാജ്യത്തേക്കുള്ള വരുമാനം മാസം ഒന്നേകാല്‍ ലക്ഷം കോടി രൂപയാണ്. ഇത് സംഭാവന ചെയ്യുന്നത് വ്യാപാരി സമൂഹമാണ്. നാമോരുത്തരും ചെയ്യുന്ന പ്രവൃത്തികള്‍ സമുദായത്തിനും സമാജത്തിനും രാഷ്ട്രത്തിനും കൂടി വേണ്ടിയാകണം. പ്രത്യേകിച്ച് ഇത് വ്യാപാരി വ്യവസായി സംഘം ഏറ്റെടുക്കേണ്ട ചുമതലയാണെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. ബി.വി.വി.എസ് സംസ്ഥാന പ്രസിഡന്റ് വി. സദാശിവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ വെങ്കിട്ടരാമന്‍ ശർമ, ഗീത മുകുന്ദന്‍, ജനറല്‍ സെക്രട്ടറി ജി.എസ്. മണി, സെക്രട്ടറിമാരായ എസ്. സന്തോഷ്, വസന്തരാജന്‍, ട്രഷറര്‍ കെ.ബി. ഹരികുമാര്‍, സംസ്ഥാന വക്താവ് പി.ആര്‍. സോംദേവ് രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേന്ദ്ര ഇലക്ട്രോണിക് ആൻഡ് വിവര സാങ്കേതിക വിദ്യ മന്ത്രി രാജീവ് ചന്ദ്രശേഖരന്‍, സോഹോ കോറപറേഷന്‍ സി.ഇ.ഒ ശ്രീധര്‍ വെമ്പു എന്നിവര്‍ ഓണ്‍ലൈനില്‍ പ്രഭാഷണം നടത്തി. പടം: bvvs state conference: ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബി.വി.വി.എസ് ) സംസ്ഥാന സമ്മേളനം തൃശൂരിൽ ഇ. ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story