മദ്യപിക്കാൻ പണം കൊടുക്കാത്തതിന് മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതിക്ക് രണ്ടര വർഷം തടവ്
text_fieldsതൃപ്രയാർ: കള്ളുകുടിക്കാൻ പണം ചോദിച്ചപ്പോൾ കൊടുക്കാത്തതിന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കരിപ്പായി രമേഷിന് രണ്ടര വർഷം തടവ് ശിക്ഷ വിധിച്ചു. നാട്ടിക ബീച്ച് കണ്ണംപറമ്പിൽ വീട്ടിൽ കരിപ്പായി എന്നു വിളിക്കുന്ന രമേഷിനാണ് (37) തടവ് ശിക്ഷ ലഭിച്ചത്.
വലപ്പാട് കോടൻ വളവിൽ താമസിക്കുന്ന തൈ വളപ്പിൽ സുമോദ് (36) എന്നയാളെ വെട്ടുകത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ചാവക്കാട് അസി. സെഷൻസ് കോടതി വിവിധ വകുപ്പുകളിലായി രണ്ടര വർഷവും 15 ദിവസവും തടവിന് ശിക്ഷിച്ചത്.
2020 ആഗസ്റ്റ് 28ന് രാത്രി പള്ളം ബീച്ചിലുള്ള ബന്ധുവീട്ടിലേക്ക് റോഡിലൂടെ നടന്ന് പോകുകയായിരുന്ന സുമോദിനോട് പ്രതി കള്ളുകുടിക്കുവാൻ കാശ് ചോദിക്കുകയും, കൊടുക്കാത്തതിലൂള്ള വിരോധത്താൽ തടഞ്ഞുനിർത്തി ചവിട്ടി വീഴ്ത്തുകയും വെട്ടുകത്തി ഉപയോഗിച്ച് മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

