Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right1699 പേനകൾ കൊണ്ട്...

1699 പേനകൾ കൊണ്ട് ഗാന്ധിജിയുടെ ചിത്രം

text_fields
bookmark_border
തൃശൂർ: 1699 പേനകൾ കൊണ്ട് ത്രിവർണത്തിൽ രാഷ്ട്രപിതാവ്​ ഗാന്ധിജിയുടെ ചിത്രം. ആറടി നീളവും മൂന്നടി വീതിയുമുള്ള ക്യാൻവാസിൽ 1669 പേനകൾ ഉപയോഗിച്ച് ദേവമാതാ സ്​കൂളിലെ പ്ലസ്​ ടു വിദ്യാർഥികളാണ് ഗാന്ധിജിയുടെ ചിത്രം വിരിയിച്ചത്. രണ്ടാഴ്ചത്തെ പരിശ്രമം കൊണ്ടാണ് ഇത് തയാറാക്കിയത്. പേനകളുടെ മുകൾ ഭാഗം ഉപയോഗിച്ചാണ് അശോകചക്രത്തിന്‍റെ നിറത്തിലുള്ള ഗാന്ധിചിത്രം ഒരുക്കിയത്. ത്രിവർണ്ണ പതാകക്ക്​​ മുന്നിലാണ് ഗാന്ധിചിത്രം നിൽക്കുന്നത്. ഹോളി ഫാമിലി സ്​കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജോസഫൈനും ദേവമാതാ സ്​കൂൾ പ്രിൻസിപ്പൽ ഫാ. സണ്ണി പുന്നേലിപറമ്പിലും ചേർന്ന് ചിത്രം അനാവരണം ചെയ്തു. സ്വാതന്ത്ര്യദിനത്തിന്‍റെ 75ാം വാർഷികത്തിന്‍റെ ഭാഗമായിട്ടാണ് വ്യത്യസ്​തമായ ഗാന്ധിചിത്രം തയാറാക്കിയത്. സ്റ്റുഡന്‍റ്​ കാബിനറ്റ് ഹ്യുമാനിറ്റീസ്​ വകുപ്പിന്‍റെ സഹകരണത്തോടെ ഹെൽബിൻ ആന്‍റണിയാണ് ചിത്രം രൂപകൽപന ചെയ്തത്. ആകാശ് കണ്ടത്ത് നായർ, ദേവിക കെ. അനിൽ, ആര്യൻ സതീഷ് നായർ, അനുജാത് സിന്ധു വിനയലാൽ, ഗായത്രി ഗിരീഷ്, ആദിത്യ നന്ദൻ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: tcr_pen 1699 പേനകൾ കൊണ്ട് തയാറാക്കിയ ഗാന്ധിജിയുടെ ചിത്രം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story