Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഭിമാനമാണ്​ നിവേദ്......

അഭിമാനമാണ്​ നിവേദ്... പു​ഴ​യി​ൽ മു​ങ്ങി​ത്താ​ഴ്​​ന്ന ര​ണ്ടു​വ​യ​സ്സു​കാ​ര​നെ ര​ക്ഷി​ച്ച 12കാ​ര​ന് ആ​ദ​രം

text_fields
bookmark_border
nived
cancel
camera_alt

നി​വേ​ദി​നെ നാ​ട്ടി​ക ഈ​സ്​​റ്റ്​ യു.​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക പി.​ആ​ർ. സ്നേ​ഹ​ല​ത അ​നു​മോ​ദി​ക്കു​ന്നു

ത​ളി​ക്കു​ളം (തൃശൂർ): പു​ഴ​യി​ൽ മു​ങ്ങി​ത്താ​ഴ്ന്ന് മ​ര​ണ​ത്തോ​ട് മ​ല്ല​ടി​ച്ച ര​ണ്ടു​വ​യ​സ്സു​കാ​ര​നെ ര​ക്ഷി​ച്ച 12കാ​ര​ൻ നി​വേ​ദ് നാ​ടി​െൻറ അ​ഭി​മാ​ന​മാ​കു​ന്നു. ത​ളി​ക്കു​ളം പു​ത്ത​ൻ​തോ​ടി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന തൂ​മാ​ട്ട് ഡി​ബി​ൻ-​സ​ന്ധ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ധ്യാ​ൻ ദ​ർ​ശി​നെ​യാ​ണ് കി​ഴ​ക്കി​നി​യ​ത്ത് ധ​ലീ​ഷ്-​നി​മി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ നി​വേ​ദ് ര​ക്ഷി​ച്ച​ത്.

പി​താ​വി​നോ​ടൊ​പ്പം ത​ളി​ക്കു​ളം മു​റ്റി​ച്ചൂ​ർ പാ​ല​ത്തി​ന് തെ​ക്കു​ള്ള പു​ഴ​യോ​ര​ത്തെ ത​റ​വാ​ട്ടി​ൽ എ​ത്തി​യ ധ്യാ​ൻ ക​ല്ലെ​ടു​ത്ത് പു​ഴ​യി​ൽ എ​റി​ഞ്ഞ് ക​ളി​ക്കു​ന്ന​തി​നി​ടെ വെ​ള്ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്ത്​ ചൂ​ണ്ട​യി​ട്ടി​രു​ന്ന നി​വേ​ദ് ശ​ബ്​​ദം കേ​ട്ടു​വ​ന്ന് നോ​ക്കി​യ​പ്പോ​ൾ വ​ഞ്ചി​ക്ക് സ​മീ​പം മു​ങ്ങി​ത്താ​ഴ്ന്നു​പോ​കു​ന്ന കു​ഞ്ഞി​െൻറ കൈ ​മാ​ത്ര​മാ​ണ്​ ക​ണ്ട​ത്.

നി​വേ​ദ് പു​ഴ​യി​ലേ​ക്ക് ചാ​ടി കു​ഞ്ഞി​നെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് നാ​ട്ടി​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ദി​നേ​ശ​നും വൈ​സ് പ്ര​സി​ഡ​ൻ​റ്​ ര​ജ​നി ബാ​ബു​വും നാ​ട്ടു​കാ​രും എ​ത്തി നി​വേ​ദി​നെ ആ​ദ​രി​ച്ചു.

നാ​ട്ടി​ക ഈ​സ്​​റ്റ്​ യു.​പി സ്കൂ​ൾ അ​ധ്യാ​പ​ക​രും പി.​ടി.​എ​യും അ​നു​മോ​ദി​ച്ചു. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക പി.​ആ​ർ. സ്നേ​ഹ​ല​ത, പി.​ടി.​എ പ്ര​സി​ഡ​ൻ​റ് എം.​എ​സ്. സ​ജീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഈ ​സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് നി​വേ​ദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:riverdrowned
News Summary - 12-year-old who saved a two-year-old boy who drowned in a river The rate
Next Story