കടലിൽ കുടുങ്ങിയ ബോട്ടിലെ 12 തൊഴിലാളികളെ രക്ഷിച്ചു
text_fieldsഎൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ ബോട്ട്
അഴീക്കോട്: എൻജിൻ നിലച്ച് ആഴക്കടലിൽ കുടുങ്ങിയ ബോട്ടിലെ 12 മത്സ്യത്തൊഴിലാളികളെ ഫിഷറീസ് റെസ്ക്യൂ ബോട്ട് രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെ പൊന്നാനിയിൽനിന്ന് മത്സ്യബന്ധത്തിന് പുറപ്പെട്ട പൊന്നാനി സ്വദേശി ഉസ്മാന്റെ ‘റോയൽ’ ബോട്ടാണ് അഴിക്കോട് അഴിമുഖത്തിന് പടിഞ്ഞാറ് 11 നോട്ടിക്കൽ മൈൽ അകലെ കടലിൽ കുടുങ്ങിയത്. അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്ന് ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടറുടെ നിർദേശപ്രകാരം മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരായ ഇ.ആർ. ഷിനിൽ കുമാർ, വി.എം. ഷൈബു, ഫിഷറീസ് സീ റെസ്ക്യൂ ഗാർഡുമാരായ ശിഹാബ്, ഫസൽ, ബോട്ട് സ്രാങ്ക് ദേവസി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

