വരന്തരപ്പിള്ളി കുട്ടൻചിറയിൽ 100 ലിറ്റർ വാഷ് പിടികൂടി
text_fieldsവരന്തരപ്പിള്ളി കുട്ടൻചിറയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയ വാഷ് നശിപ്പിക്കുന്നു
ആമ്പല്ലൂർ: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി വരന്തരപ്പിള്ളി കുട്ടൻചിറയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 100 ലിറ്റർ വാഷ് പിടികൂടി. കുട്ടൻചിറ തിരുക്കുഴി തോടിന്റെ ഓരത്ത് നിന്നാണ് ബാരലിൽ സൂക്ഷിച്ച വാഷ് കണ്ടെത്തിയത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡാണ് പരിശോധന നടത്തിയത്.
പിടികൂടിയ വാഷ് നശിപ്പിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ടി. ജോബി, ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർമാരായ കെ.കെ. വത്സൻ, കെ.എസ്. ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രതിയെ പിടികൂടാൻ അന്വേഷണം ആരംഭിച്ചതായും തുടർ ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എം. കണ്ണൻ, സി.ജെ. റിജോ, സംഗീത് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

