ജനറൽ ആശുപത്രിയുടെ കൈത്താങ്ങ്; കോവിഡ് ബാധിതരുടെ നൂറ് കൺമണികൾ പിറന്നു
text_fieldsതൃശൂർ: കോവിഡ് മഹാമാരിയുടെ പ്രതിസന്ധികൾക്കിടയിൽ ജില്ലയിൽ മാതൃകപരമായ പ്രവർത്തനം കാഴ്ചവെക്കുകയാണ് തൃശൂർ ജനറൽ ആശുപത്രി. കോവിഡ് ബാധിതരായ ഗർഭിണികളുടെ പ്രസവം എന്നത് സ്വകാര്യ മേഖലയിലെ ആശുപത്രികളിലടക്കം എല്ലാ ആശുപത്രികളിലും ഒരു വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ, തൃശൂർ ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ആ വെല്ലുവിളി ഏറ്റെടുക്കുകയും കോവിഡ് ബാധിതരായ ഗർഭിണികളുടെ പ്രസവം ആശുപത്രിയിൽ ആരംഭിക്കുകയും ചെയ്തു.
ജില്ലയിലെ ഏറ്റവുമധികം പ്രസവം നടക്കുന്ന, സാധാരണക്കാരുടെ ആശ്രയമായ ജനറൽ ആശുപത്രിയിൽ ശനിയാഴ്ച നൂറാമത്തെ കോവിഡ് ബാധിതയായ അമ്മയുടെ കൺമണിയും പിറന്നു.
ജനറൽ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ശ്രീദേവിയുടെ നേതൃത്വത്തിൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ സീനിയർ ഡോക്ടർമാർ ഉൾപ്പെടെയുളള ആരോഗ്യപ്രവർത്തകരുടേയും മറ്റു പ്രധാന വിഭാഗങ്ങളായ ജനറൽ മെഡിസിൻ, അനസ്തേഷ്യ, ശിശുരോഗം എന്നിവയിലെ ഡോക്ടർമാരുടേയും കൂട്ടായ പരിശ്രമത്തിെൻറ ഫലമായാണ് ഇത് സാധ്യമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

