മിനി ലോറിക്ക് പിറകിൽ ട്രാവലർ ഇടിച്ച് 10 പേർക്ക് പരിക്ക്
text_fieldsചാവക്കാട്: ദേശീയപാതയിൽ മിനിലോറിക്ക് പിറകിൽ ട്രാവലർ ഇടിച്ച് 10 പേർക്ക് പരിക്ക്. കണ്ണൂർ സ്വദേശികളായ ട്രാവലർ ഡ്രൈവർ മലപ്പട്ടം കുറുപ്പൻകണ്ടി ഷിജിത് (27), യാത്രികരായ ഇരിക്കൂർ കടങ്ങോട്ട് വൈശാഖ് (28), ഭാര്യ അമൃത (26), മകൻ ദക്ഷിൻ ധർവിക് (അഞ്ച്), കുറുപ്പൻകണ്ടി പുരുഷോത്തമൻ (53), ഭാര്യ ഷീജ (40), ഇരിട്ടി പെരുമ്പാല ധനുല (21), തളിപ്പറമ്പ് വീപ്പാട്ടിൽ രിശോണ (17), മലപ്പട്ട കുറുപ്പൻകണ്ടി അൽന (20), കോഴിവണ്ടിയിലെ ജോലിക്കാരൻ പൊന്നാനി കിഴക്കയിൽ മുഹമ്മദ് അനസ് (33) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ തിരുവത്ര കോട്ടപ്പുറം, മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് സ്വകാര്യ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ ദക്ഷിൻ ധർവികിനെ തൃശൂർ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു.
വ്യാഴാഴ്ച പുലർച്ച അഞ്ചരയോടെ മണത്തല അയിനിപ്പുള്ളിയിലാണ് അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന കോഴി കയറ്റി വന്ന മിനി ലോറിക്ക് പിറകിൽ നിറയെ യാത്രക്കാരുമായി വന്ന ട്രാവലർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്റെ മുൻഭാഗം തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

