Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:44 AM IST Updated On
date_range 17 May 2022 5:44 AM IST-ജനറൽ sports- സംസ്ഥാന റവന്യൂ കായികോത്സവം: ക്രിക്കറ്റ് കിരീടം മലപ്പുറത്തിന്
text_fieldsbookmark_border
സംസ്ഥാന റവന്യൂ കായികോത്സവം: ക്രിക്കറ്റ് കിരീടം മലപ്പുറത്തിന് തൃശൂർ: സംസ്ഥാന റവന്യൂ കായികോത്സവത്തിലെ ക്രിക്കറ്റ് മത്സരത്തില്‍ മലപ്പുറം ജില്ല ജേതാക്കൾ. ഫൈനലിൽ പാലക്കാടിനെയാണ് മലപ്പുറം പരാജയപ്പെടുത്തിയത്. ടോസ് നേടി മലപ്പുറത്തിനെ ബാറ്റിങ്ങിനയച്ച പാലക്കാട് ആറ് വിക്കറ്റിന് 37 എന്ന സ്കോറിൽ അവരെ തളച്ചു. എന്നാൽ, രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ പാലക്കാട് 33 റൺസിൽ എല്ലാവരും പുറത്തായി. കൊല്ലം ജില്ലക്കാണ് മൂന്നാം സ്ഥാനം. ജില്ലതല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി എത്തിയ 14 ടീമുകളും ഒരു ഹെഡ് ക്വാർട്ടേഴ്‌സ് ടീമും ഉൾപ്പെടെ 15 ടീമുകളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. അരണാട്ടുകര നേതാജി ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങള്‍ ബിമല്‍ പി. മഹേഷ്, സഞ്ജയ് ശ്രീകുമാര്‍, പി. അഖില്‍, അതുല്‍ ബാബു എന്നിവർ നിയന്ത്രിച്ചു. എ.ഡി.എം റെജി പി. ജോസഫ് സമ്മാന വിതരണം നിര്‍വഹിച്ചു. തഹസില്‍ദാര്‍ ടി. ജയശ്രീ, സ്‌പോര്‍ട്‌സ് ഓഫിസര്‍ എം.വി. സൈമണ്‍ എന്നിവര്‍ പങ്കെടുത്തു. ...........
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story