Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:40 AM IST Updated On
date_range 16 Jun 2022 5:40 AM ISTഎസ്.എസ്.എൽ.സി: ജില്ലക്ക് 99.33 ശതമാനം, റെക്കോഡ്
text_fieldsbookmark_border
35,671 പേർക്ക് ഉപരിപഠന യോഗ്യത 17,244 പെൺകുട്ടികൾ, 18,669 ആൺകുട്ടികൾ മുഴുവൻ എ പ്ലസ് 4323 പേർക്ക് 100 ശതമാനം 190 സ്കൂളുകൾക്ക് സർക്കാർ സ്കൂളുകൾ 54 സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനം തൃശൂര്‍: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലക്ക് ഇക്കുറിയും റെക്കോഡ് വിജയം. 99.33 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയം 0.02 ശതമാനം കൂടി. സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാനുമായി. 2020ൽ ഒമ്പതും 21ൽ പത്തും സ്ഥാനത്തുണ്ടായിരുന്ന ജില്ല ഇക്കുറി 2018, 2019 വർഷങ്ങളിലെ അഞ്ചാം സ്ഥാനം തിരിച്ചുപിടിച്ചു. ജില്ലയിൽ 18,669 ആൺകുട്ടികളും 17,244 പെൺകുട്ടികളുമടക്കം 35,913 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 18,502 ആൺകുട്ടികളും 17,169 പെൺകുട്ടികളും അടക്കം 35,671 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ വർഷം 35,402 പേരാണ് യോഗ്യർ. 167 ആൺകുട്ടികളും 75 പെൺകുട്ടികളും അടക്കം 242 പേരാണ് അയോഗ്യർ. 54 സർക്കാർ സ്കൂളുകളും 104 എയ്ഡഡ് സ്കൂളുകളും 32 അൺ എയ്ഡഡ് സ്കൂളുകൾ അടക്കം 190 വിദ്യാലയങ്ങൾ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വർഷം 177 സ്കൂളുകളാണ് 100 ശതമാനം നേടിയത്. 4323 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. 3157 പെൺകുട്ടികളും 1166 ആൺകുട്ടികളുമാണ് എ പ്ലസ് നേടിയത്. കഴിഞ്ഞവർഷം 11,960 പേർക്കായിരുന്നു മുഴുവൻ എ പ്ലസ്. കൂടുതൽ എ പ്ലസ് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലക്കാണ്. 1221 പെൺകുട്ടികളും 481 ആൺകുട്ടികളും അടക്കം ഇരിങ്ങാലക്കുടക്ക് 1702 എ പ്ലസ് ലഭിച്ചു. 951 പെൺകുട്ടികളും 369 ആൺകുട്ടികളും അടക്കം തൃശൂരിന് 1320ഉം 985 പെൺകുട്ടികളും 316 ആൺകുട്ടികളും അടക്കം ചാവക്കാടിന് 1301 എ പ്ലസുമാണ് ലഭിച്ചത്. വിദ്യാഭ്യാസ ജില്ലകളിൽ 99.69 ശതമാനത്തോടെ തൃശൂരാണ് വിജയ ശതമാനത്തിൽ മുന്നിൽ. തൃശൂർ വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷയെഴുതിയ 9909 വിദ്യാർഥികളില്‍ 9878 പേര്‍ വിജയിച്ചു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷയെഴുതിയ 11,079 വിദ്യാർഥികളില്‍ 11,068 പേര്‍ വിജയിച്ചു. 99.9 ആണ് വിജയശതമാനം. കൂടുതൽ വിദ്യാർഥികളുള്ള ചാവക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 14,925 പേരില്‍ 14,725 പേരും വിജയിച്ചു. 98.66 ആണ് ചാവക്കാടിന്‍റെ വിജയശതമാനം. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പി. ഭാസ്കരന്‍ മെമ്മോറിയല്‍ ഗവ. എച്ച്.എസ്.എസ് കൊടുങ്ങല്ലൂര്‍ (334), ഗവ. വി.എച്ച്.എസ്.എസ് പഴഞ്ഞി (219), ജി.കെ.വിഎച്ച്.എസ്.എസ് എറിയാട് (202) എന്നിവ കൂടുതല്‍ വിദ്യാർഥികളെ പരീക്ഷക്കിരുത്തി 100 ശതമാനം നേടി. സെന്‍റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് കുറ്റിക്കാട് (407), തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ജി.എച്ച്.എസ്.എസ്.എസ് (374), വരന്തരപ്പിള്ളി സി.ജെ.എം.എ.എച്ച്.എസ്.എസ് (343), തലോര്‍ ദീപ്തി (334), ഏങ്ങണ്ടിയൂര്‍ സെന്‍റ് തോമസ് എച്ച്.എസ്.എസ് (314), ഇരിങ്ങാലക്കുട എല്‍.എഫ്.സി.എച്ച്.എസ് (291), കോട്ടപ്പുറം സെന്‍റ് ആന്‍സ് എച്ച്.എസ് (286) എന്നിവ എയ്ഡഡ് സ്കൂളുകളിൽ 100 ശതമാനം വിജയം നേടി. കേരള കലാമണ്ഡലത്തിൽ പരീക്ഷക്കിരുന്ന 68 പേരും ജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story