Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെരിങ്ങൽകുത്തിലെ...

പെരിങ്ങൽകുത്തിലെ വൈദ്യുതി ഉൽപാദനം 76 മെഗാവാട്ടിലേക്ക്​; ഉദ്​ഘാടനം ഈ മാസം

text_fields
bookmark_border
തൃശൂർ: പെരിങ്ങൽകുത്തിലെ വൈദ്യുതി ഉൽപാദനം 76 മെഗാവാട്ടിലേക്ക്​ ഉയരുന്നു. ഈ മാസം 24 മെഗാവാട്ടിന്‍റെ ഉദ്​ഘാടനം നടക്കുമെന്ന്​ അധികൃതർ അറിയിച്ചു. ഇതിലൂടെ 42 മില്യൺ യൂനിറ്റ് ഒരു വർഷം കൂടുതലായി ഉൽപാദിപ്പിക്കാൻ സാധിക്കും. നിലവിൽ 52 മെഗാവാട്ട്​ വൈദ്യുതി ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്​. ഓരോ വർഷവും 650 മില്യൺ ക്യുബിക് മീറ്റർ വെള്ളം പെരിങ്ങൽകുത്ത്​ ഡാമിൽനിന്ന്​ തുറന്നുവിടേണ്ടി വരുന്നുണ്ട്. പുതിയ പദ്ധതി വഴി ഇതിൽ 100 മില്യൺ ക്യുബിക് മീറ്റർ വെള്ളം വൈദ്യുതി ഉൽപാദനത്തിനായി ഉപയോഗിക്കാൻ കഴിയും. 132 കോടി രൂപയുടെ പദ്ധതിയാണ് ഇത്. പ്രധാന കരാറുകാരൻ പാപ്പരായതിനെ തുടർന്ന് മൂന്നു വർഷമായി പദ്ധതി നിശ്ചലമായി കിടക്കുകയായിരുന്നു. പുതിയ സർക്കാർ അധികാരമേറ്റപ്പോൾ വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിയും ചെയർമാൻ ബി. അശോകും പെരിങ്ങൽകുത്ത്​ പദ്ധതി പ്രദേശം സന്ദർശിച്ചിരുന്നു. പദ്ധതിയുടെ അവലോകനത്തിൽ പദ്ധതി മുന്നോട്ടു​പോകാൻ നിർദേശം നൽകുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story