Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:44 AM IST Updated On
date_range 26 Feb 2022 5:44 AM ISTതൃശൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരനിൽനിന്ന് 43 ലക്ഷത്തിന്‍റെ സ്വർണ ബിസ്കറ്റുകൾ പിടികൂടി
text_fieldsbookmark_border
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരനിൽനിന്ന് 43 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. ചെന്നൈ ആലപ്പി എക്സ്പ്രസിൽ വന്നിറങ്ങിയ ഒല്ലൂർ സ്വദേശി രാജേഷിൽ (52) നിന്നാണ് കണക്കിൽപെടാത്ത നാല് സ്വർണ ബിസ്കറ്റുകൾ പിടികൂടിയത്. പൊതുവിപണിയിൽ 43 ലക്ഷം രൂപ വിലവരുമെന്ന് ആർ.പി.എഫ് പറഞ്ഞു. ആർ.പി.എഫും എറണാംകുളം ക്രൈം ഇൻറലിജൻസ് ബ്യൂറോയും ചേർന്നാണ് സ്വർണം പിടികൂടിയത്. രാജേഷിനെ കസ്റ്റഡിയിലെടുത്തു. തൃശൂർ ആർ.പി.എഫ് ഇൻസ്പെക്ടർ അജയ് കുമാർ, ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രമോദ്, എറണാകുളം ക്രൈം ഇൻറലിജൻസ് ബ്യൂറോ ഓഫിസർമാരായ സിജോ സേവ്യർ, ജോർജ് എന്നിവർ ചേർന്നാണ് സ്വർണം പിടികൂടിയത്. tcg_chr8- സ്വർണം കടത്തിയ പ്രതി രാജേഷും ആർ.പി.എഫ്-ക്രൈം ഇൻറലിജന്റ്സ് ബ്യൂറോ അംഗങ്ങളും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story