Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:43 AM IST Updated On
date_range 12 Feb 2022 5:43 AM ISTകനകമല കുരിശുമുടി തീർഥാടനം 27 ന് തുടങ്ങും
text_fieldsbookmark_border
കനകമല കുരിശുമുടി തീർഥാടനം 27ന് തുടങ്ങും കൊടകര: ഇരിങ്ങാലക്കുട രൂപതയിലെ തീർഥാടന കേന്ദ്രമായ കനകമല തീര്‍ഥാടനകേന്ദ്രത്തില്‍ ഈ വര്‍ഷത്തെ നോമ്പുകാല കുരിശുമുടി തീർഥാടനം ഈ മാസം 27ന് തുടങ്ങും. തീര്‍ഥാടന നാളുകളില്‍ സര്‍ക്കാര്‍ നിർദേശ പ്രകാരമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാൻ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി റെക്ടര്‍ ഫാ. ഷിബു നെല്ലിശ്ശേരി അറിയിച്ചു. തീര്‍ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താൻ ഫെബ്രുവരി 19ന് ശനിയാഴ്ച വൈകീട്ട് മൂന്നിന് സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇതിന് മുന്നോടിയായി തീര്‍ഥാടനകേന്ദ്രത്തില്‍ സംഘടിപ്പിച്ച യോഗം റെക്ടര്‍ ഫാ. ഷിബു നെല്ലിശേരി ഉദ്ഘാടനം ചെയ്തു. തീര്‍ഥാടന കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് പന്തല്ലൂക്കാരന്‍ അധ്യക്ഷത വഹിച്ചു. പി.ആര്‍.ഒ. ഷോജന്‍ ഡി. വിതയത്തില്‍, കൈക്കാരന്‍മാരായ അന്തോണി കൊട്ടേക്കാട്ടുക്കാരന്‍, ഡേവീസ് ചക്കാലക്കല്‍, സെബാസ്റ്റ്യന്‍ കളത്തിങ്കല്‍, ലിജോ ചാതേലി, കണ്‍വീനര്‍മാരായ ലിജോ കാരുത്തി, ഷാജു വെളിയന്‍, വര്‍ഗീസ് കുയിലാടന്‍, പോളി കോക്കാട്ട്, ജോസ് വെട്ടുമന, തോമാസ് കുയിലാടന്‍, ബീന വെളിയന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story