Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:41 AM IST Updated On
date_range 22 April 2022 5:41 AM ISTശബരിമല ഇടത്താവളം നിർമാണോദ്ഘാടനം 25ന്
text_fieldsbookmark_border
ശബരിമല ഇടത്താവളം നിർമാണോദ്ഘാടനം 25ന് കൊരട്ടി: ചിറങ്ങര ശബരിമല ഇടത്താവളത്തിന്‍റെ നിർമാണോദ്ഘാടനം 25ന് വൈകീട്ട് അഞ്ചിന് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിക്കും. മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു, ബെന്നി ബഹനാൻ എം.പി തുടങ്ങിയവർ പങ്കെടുക്കും. കിഫ്‌ബി സഹായത്തോടെ 10.76 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാകുന്നത്. മൂന്ന് നിലകളിലായി 52,000 ചതുരശ്ര അടിയിലാണ് ഇടത്താവളം നിർമിക്കുന്നത്. വിശ്രമകേന്ദ്രം, അന്നദാനമണ്ഡപം, പാചകശാല, ഓഡിറ്റോറിയം, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഡോർമിറ്ററി, ശുചിമുറികൾ, വാഹന പാർക്കിങ് സൗകര്യം തുടങ്ങിയവയാണ് ഇടത്താവളത്തിന്‍റെ ഭാഗമായുള്ളത്. നാഷനല്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിർമാണ ചുമതല. 448 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന അന്നദാന മണ്ഡപം, 323 പുരുഷന്മാർക്കും 323 സ്ത്രീകൾക്കും താമസിക്കാനുള്ള ഡോർമിറ്ററി സൗകര്യം, ആധുനിക പാചകമുറി, ആധുനിക ടോയ്‍ലറ്റ്, ലോക്കർ റൂം, ലിഫ്റ്റ്, ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമുള്ള സൗകര്യങ്ങൾ തുടങ്ങിയവ ഇവിടെയുണ്ടാകുമെന്ന് സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story