Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടിയിലെ പട്ടയ...

ചാലക്കുടിയിലെ പട്ടയ അപേക്ഷകരുടെ പട്ടിക 25നകം പ്രസിദ്ധീകരിക്കും

text_fields
bookmark_border
ചാലക്കുടിയിലെ പട്ടയ അപേക്ഷകരുടെ പട്ടിക 25നകം പ്രസിദ്ധീകരിക്കും ചാലക്കുടി: നിയോജകമണ്ഡലത്തിന്‍റെ പരിധിയിൽ നിലവിലുള്ള പട്ടയ അപേക്ഷകളുടെ വിവരങ്ങൾ ഈ മാസം 25നകം അതത് വില്ലേജ് ഓഫിസുകളിലും പഞ്ചായത്ത് ഓഫിസുകളിലും പ്രസിദ്ധീകരിക്കും. പട്ടികയിൽ ഉൾപ്പെടാത്തവർക്ക് താലൂക്ക് ഓഫിസിൽ പുതിയ അപേക്ഷ സമർപ്പിക്കാം. പട്ടയ അപേക്ഷകളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. കനാൽ, പൊതുമരാമത്ത് വകുപ്പുകളുടെയും പുറമ്പോക്ക് ഭൂമിയുമായി ബന്ധപ്പെട്ടുള്ള പട്ടയ അപേക്ഷകളുടെ ഭാഗമായി ഇരുവകുപ്പുകളുടെയും സംയുക്ത സ്ഥല പരിശോധന നടത്തുവാനും അപേക്ഷകളിലെ പോരായ്മകൾ പരിഹരിച്ച് തുടർ നടപടികൾക്കായി സർക്കാറിലേക്ക് ശിപാർശ ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുവാൻ തീരുമാനിച്ചതായി സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു. ഡെപ്യൂട്ടി കലക്ടർ ഉഷ ബിന്ദുമോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഡെന്നി വർഗീസ്, പ്രിൻസി ഫ്രാൻസിസ്, പി.സി. ബിജു, തഹസിൽദാർ ഇ.എൻ. രാജു, ഡെപ്യൂട്ടി തഹസിൽദാർ കെ.പി. രമേശൻ, സ്പെഷൽ തഹസിൽദാർ രാജേഷ്, ഐ.ഐ.പി എക്സിക്യൂട്ടീവ് എൻജിനിയർ സി.എം. വിൽസൺ, പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയർമാരായ ഒ.എച്ച്. റംലത്ത്, ടോണി, പഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ് ഓഫിസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story