Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:31 AM IST Updated On
date_range 11 Aug 2022 12:31 AM ISTകെ.എസ്.ബി.യു പ്രഥമ സംസ്ഥാന കണ്‍വെന്‍ഷന്‍ 23ന്
text_fieldsbookmark_border
തൃശൂര്‍: ബാര്‍ബര്‍ ബ്യൂട്ടിഷ്യന്‍സ് തൊഴിലാളികളുടെയും തൊഴിലുടമകളുടെയും കുടുംബാംഗങ്ങളുടെയും സംഘടനയായ കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടിഷ്യന്‍സ് വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) പ്രഥമ സംസ്ഥാന കൺവെന്‍ഷന്‍ 23ന് തൃശൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സാഹിത്യ അക്കാദമി ഹാളില്‍ രാവിലെ ഒമ്പതിന് ചേരുന്ന കൺവെന്‍ഷന്‍ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് യു.പി. ജോസഫ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ആറായിരം അംഗങ്ങളെ പ്രതിനിധീകരിച്ച് 550 പ്രതിനിധികള്‍ പങ്കെടുക്കും. പുതുതായി രൂപവത്കരിച്ച സംഘടനക്ക് 11 ജില്ലകളില്‍ ജില്ല കമ്മിറ്റി നിലവിൽ വന്നു. വാര്‍ത്തസമ്മേളനത്തില്‍ കെ.എസ്.ബി.യു സംസ്ഥാന പ്രസിഡന്റ് ടി.ജി. നാരായണന്‍, സെക്രട്ടറി എം. ബാബു, വി.ജി. ജിജോ, എം. ദാമോദരന്‍, ടി.ആര്‍. നിശാന്ത് എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story