Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഠാണാ-ചന്തക്കുന്ന്...

ഠാണാ-ചന്തക്കുന്ന് വികസനം: സ്ഥലമേറ്റെടുപ്പ് ചര്‍ച്ച 22ന്

text_fields
bookmark_border
സാമൂഹികാഘാത പഠനം പൂർത്തിയായി ഇരിങ്ങാലക്കുട: ഠാണാ-ചന്തക്കുന്ന് വികസനത്തിന്‍റെ ഭാഗമായുള്ള സാമൂഹികാഘാത പഠനം പൂര്‍ത്തിയായി. കണ്ണൂര്‍ അങ്ങാടിക്കടവ് ഡോണ്‍ബോസ്‌കോ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ അസി. പ്രഫസർ കെ.വി. സെബാസ്റ്റ്യന്‍റെ നേതൃത്വത്തിലാണ്​ പഠനം നടത്തി കലക്ടര്‍ക്ക്​ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കുന്നത്​ സംബന്ധിച്ച്​ കരട്​ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച 22ന് ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ഹാളില്‍ നടക്കും. വൈകീട്ട്​ മൂന്നിന്​ നടക്കുന്ന യോഗത്തില്‍ മന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷത വഹിക്കും. കരടുരേഖ ഇരിങ്ങാലക്കുട നഗരസഭ കാര്യാലയത്തിലും മനവലശേരി, ഇരിങ്ങാലക്കുട വില്ലേജ് ഓഫിസുകളിലും തൃശൂര്‍ തഹസില്‍ദാര്‍ ജനറല്‍ (എല്‍.എ) ഓഫിസിലും കലക്ടറേറ്റിലും ലഭ്യമാണ്. റോഡ് വികസനത്തിന്​ 136.62 സെന്‍റ്​ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്നാണ്​ കരുതുന്നത്. നിലവില്‍ ഏഴ്​ മീറ്റര്‍ ടാറിങ്​ ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയുള്ള റോഡ് 17 മീറ്ററാക്കിയാണ്​ വികസിപ്പിക്കുന്നത്. 13.8 മീറ്റര്‍ ബി.എം ബി.സി നിലവാരത്തില്‍ മെക്കാഡം ടാറിങ്​ റോഡും ബാക്കി ഇരുവശത്തും നടപ്പാതകളോടുകൂടിയ കാനകളുമാണ് ഉണ്ടാവുക. ചന്തക്കുന്നില്‍ മൂന്നുപീടിക റോഡില്‍ 50 മീറ്ററും കൊടുങ്ങല്ലൂര്‍ റോഡില്‍ സെന്‍റ്​ ജോസഫ്‌സ് കോളജ് വരെയും ഠാണാവില്‍ തൃശൂര്‍ റോഡില്‍ ബൈപാസ് റോഡ് വരെയും ചാലക്കുടി റോഡില്‍ ഗവ. ആശുപത്രി വരെയുമാണ്​ വികസിപ്പിക്കുന്നത്. മുകുന്ദപുരം താലൂക്കിലെ ഇരിങ്ങാലക്കുട-മനവലശേരി വില്ലേജുകളിലായി ഠാണാ-ചന്തക്കുന്ന് കവല വികസന പദ്ധതി നടപ്പാക്കാന്‍ ഭൂമി ഏറ്റെടുക്കല്‍ വളരെ അനിവാര്യമായ വസ്തുതയാണെന്നും നൂറുകണക്കിനു യാത്രക്കാര്‍ക്കും വികസനസാധ്യതകള്‍ക്കും വഴിതെളിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. നീളം 790 മീറ്ററാണ്. ഇരിങ്ങാലക്കുട, മനവലശേരി വില്ലേജുകളിലായി 61 സര്‍വേ നമ്പറുകളില്‍ ഉള്‍പ്പെട്ട ഭൂമിയാണ് പദ്ധതിക്ക്​ ആവശ്യം. 65 കുടുംബങ്ങളുടെയും അവരുടെ ആശ്രിതരുടെയും മറ്റു 13 സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള ഭൂമിനഷ്ടമാണ് ഏറ്റെടുക്കലിന്‍റെ ഏറ്റവും മുഖ്യമായ ആഘാതം. 65 കുടുംബങ്ങളില്‍ നിന്നായി 183 പുരുഷന്മാരും 175 സ്ത്രീകളുമുള്‍പ്പെടെ 383 വ്യക്തികളെയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പങ്കാളിത്ത സ്ഥാപനങ്ങളും ചേര്‍ന്ന സ്ഥലവും ബഹുനില കെട്ടിടങ്ങളുടെ മുന്‍ഭാഗങ്ങളും ബാധിക്കുമെന്നാണ്​ കണക്കാക്കുന്നത്. ഉപജീവനമാര്‍ഗത്തിലുണ്ടാകാവുന്ന നഷ്ടം മുഖേന പരോക്ഷമായോ പ്രത്യക്ഷമായോ പൂര്‍ണമായോ ഭാഗികമായോ 47 കുടുംബങ്ങളെ ബാധിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story