Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:38 AM IST Updated On
date_range 19 Aug 2022 12:38 AM ISTസംസ്ഥാന ബധിര സെവന്‍സ് ഫുട്‌ബാള്‍ ടൂര്‍ണമെന്‍റ് 21ന്
text_fieldsbookmark_border
തൃശൂര്‍: കേരള ബധിര വെറ്ററന്‍സ് ഫുട്‌ബാള്‍ അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ബധിര വെറ്ററന്‍സ് ഫുട്‌ബാള്‍ ടൂര്‍ണമെന്‍റ് (സെവന്‍സ്) ഈ മാസം 21ന് കൂര്‍ക്കഞ്ചേരി ഹെയ്‌നാസ് സ്‌പോര്‍ട്‌സ് ഫിറ്റ്‌നസ് സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നുള്ള ബധിര വെറ്ററന്‍സ് ടീമുകള്‍ പങ്കെടുക്കും. രാവിലെ എട്ടിന് ഗുജറാത്ത് ടീമിനുവേണ്ടി കളിച്ച ബധിരനായ സന്തോഷ് ട്രോഫി താരം കെ.ഐ. ജോസ് ഉദ്ഘാടനം ചെയ്യും. സി.എഫ്. ജോഷി അധ്യക്ഷത വഹിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന ചടങ്ങില്‍ ആര്‍ട്ടിസ്റ്റ് കെ.ടി. വിദ്യാധരന്‍ സമ്മാനദാനം നിര്‍വഹിക്കും. രണ്ടാമത് അടുത്തവര്‍ഷം ഫെബ്രുവരിയില്‍ എറണാകുളത്തും മൂന്നാമത് 2023 ആഗസ്റ്റില്‍ മലപ്പുറത്തും നാലാമത് 2024 ഫെബ്രുവരിയില്‍ തിരുവനന്തപുരത്തും തുടര്‍ന്നുള്ള മത്സരങ്ങള്‍ നടക്കും. എസ്. സന്തോഷ്‌കുമാര്‍, സി.എഫ്. ജോഷി, എ.ആര്‍. ജോയി, എം.ജെ. റാഫേല്‍, എം.ജെ. ആന്‍റണി എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story