Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:32 AM IST Updated On
date_range 11 Feb 2022 5:32 AM ISTനഗരസഭ മാസ്റ്റർ പ്ലാൻ: പരാതിക്കാരുമായി 21 മുതൽ കൂടിക്കാഴ്ച
text_fieldsbookmark_border
* തുടർന്ന് സ്ഥാപന- സംഘടന- രാഷ്ട്രീയ പ്രതിനിധികളുമായും ചർച്ച നടത്തും ചാലക്കുടി: നഗരസഭ പ്രസിദ്ധീകരിച്ച കരട് മാസ്റ്റർ പ്ലാൻ സംബന്ധിച്ച് ലഭിച്ച പരാതികൾ തീർപ്പാക്കുന്നതിന്‍റെ ഭാഗമായി 21 മുതൽ പരാതിക്കാരുമായി കൂടിക്കാഴ്ച നടത്താൻ സ്പെഷൽ കമ്മിറ്റിയുടെ ആദ്യ യോഗം തീരുമാനിച്ചു. മാസ്റ്റർ പ്ലാൻ സംബന്ധിച്ച് വലിയ രീതിയിലുള്ള പരാതികളാണ് വന്നത്. റോഡുകളുടെ വീതി ഇരട്ടിയിലധികമായി വർധിപ്പിച്ചതും നിരവധി ജനവാസ മേഖലകളും കൃഷിയിടങ്ങളും വിവിധ പദ്ധതികൾക്കായി ഏറ്റെടുക്കാൻ നിർദേശിച്ചതുമാണ് പ്രധാനമായും പരാതികൾക്ക് ഇടയാക്കിയത്. കഴിഞ്ഞ കൗൺസിലിന്റെ അവസാന കാലയളവിൽ പ്രസിദ്ധീകരിച്ച കരട് മാസ്റ്റർ പ്ലാനിനെ കുറിച്ച് പരാതി സ്വീകരിക്കാൻ 60 ദിവസം അനുവദിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് സമയമായതിനാൽ കാര്യമായി പരാതി നൽകാൻ കഴിഞ്ഞിരുന്നില്ല. പുതിയ കൗൺസിൽ നിലവിൽ വന്നതിന് ശേഷം ആദ്യ കൗൺസിൽ യോഗത്തിൽ തന്നെ പരാതി സ്വീകരിക്കാൻ സമയം അനുവദിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. നവംബർ ആറ് മുതൽ ജനുവരി ആറ് വരെ സർക്കാർ അനുവദിക്കുകയും ചെയ്തു. തുടർന്ന് 1539 പരാതികൾ ലഭിച്ചു. വിവിധ റെസിഡൻറ്സ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയും പരാതി നൽകിയിട്ടുണ്ട്. തുടർന്ന് ചേർന്ന കൗൺസിൽ യോഗമാണ് കൗൺസിൽ സ്പെഷൽ കമ്മിറ്റിയെ തീരുമാനിച്ചത്. കമ്മിറ്റിയുടെ ആദ്യ യോഗമാണ് പരാതി നൽകിയവരുടെ കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചത്. ഒന്ന് മുതൽ ആറ് വരെ വാർഡുകൾ 21നും ഏഴ് മുതൽ 13 വരെ 22നും 14 മുതൽ 25 വരെ 23നും 26 മുതൽ 30 വരെ 24നും 31 മുതൽ 36 വരെ 25നും ആണ് കൂടിക്കാഴ്ച. തുടർന്ന് സ്ഥാപന- സംഘടന- രാഷ്ട്രീയ പ്രതിനിധികളുമായും ചർച്ച നടത്തും. ഇതിന് ശേഷം സ്പെഷൽ കമ്മിറ്റിയുടെ ശിപാർശ സഹിതം കൗൺസിലിന് സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story