Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്ന്​ ​ശ്രീകൃഷ്ണ...

ഇന്ന്​ ​ശ്രീകൃഷ്ണ ജയന്തി: ജില്ലയിൽ 20,000 കൃഷ്ണവേഷക്കാർ ഇറങ്ങും

text_fields
bookmark_border
തൃശൂരിൽ ഉൾപ്പെടെ 14 കേന്ദ്രങ്ങളിൽ മഹാശോഭായാത്ര തൃശൂർ: ശ്രീകൃഷ്ണ ജയന്തി ദിനമായ വ്യാഴാഴ്ച ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്രയിൽ ജില്ലയിൽ 20,000ഓളം കൃഷ്ണവേഷക്കാർ ഇറങ്ങുമെന്ന്​ ജില്ല ആഘോഷ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൃശൂർ, ചാലക്കുടി, ഇരിങ്ങാലക്കുട, ഗുരുവായൂർ സമിതികളുടെ നേതൃത്വത്തിൽ 900 ശോഭായാത്രകൾ നടത്തും. വൈകീട്ട്​ 3.30ന്​ ആരംഭിക്കും. തൃശൂരിനും ഗുരുവായൂരിനും പുറമെ ചാലക്കുടി, അന്നമനട, കൊടകര, വരന്തരപ്പിള്ളി, മണ്ണുത്തി, കൊടുങ്ങല്ലൂർ, പെരിഞ്ഞനം, പുന്നയൂർക്കുളം, തൃപ്രയാർ, കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര എന്നിവിടങ്ങളിൽ മഹാശോഭായാത്രകൾ ഒരുക്കിയിട്ടുണ്ട്​. മൂന്ന്​ വർഷത്തെ ഇടവേളക്ക്​ ശേഷമാണ്​ ശോഭായാത്ര നടക്കുന്നത്​. 'സ്വതം വീണ്ടെടുക്കാം സ്വധ്വർമാചരണത്തിലൂടെ' എന്നതാണ്​ ഇത്തവ​ണത്തെ സന്ദേശം. ശോഭായാത്രയിൽ പ്ലോട്ട്​, ഗോപികാനൃത്തം, ഉറിയടി എന്നിവയുമുണ്ടാകും. തൃശൂർ നഗരത്തിൽ 22 സ്ഥലങ്ങളിൽനിന്നുള്ള യാത്രകൾ പാറമേക്കാവിന്​ മുന്നിൽ സംഗമിച്ച്​ നഗരം ചുറ്റി വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ സമാപിക്കും. ഇതിൽ 3000 കൃഷ്ണവേഷക്കാർ പ​ങ്കെടുക്കും. ബാലഗോകുലം സംസ്ഥാന ഭഗിനി പ്രമുഖ ആർ. സുധാകുമാരി പ​ങ്കെടുക്കും. 200 കേന്ദ്രങ്ങളിലാണ്​ ജില്ലയിലെ ശോഭായാത്രകൾ സംഗമിക്കുന്നത്​. 100 കേന്ദ്രങ്ങളിൽ​ ഗോപൂജയും വീടുകളിൽ കണ്ണനൂട്ടും ചിത്രരചന മത്സര വിജയികൾക്ക്​ സമ്മാനദാനവും വ്യാഴാഴ്ച നടക്കും. വാർത്തസമ്മേളനത്തിൽ സെക്രട്ടറി പി.ജി. ഷമ്മി, ജോയന്‍റ്​ സെക്രട്ടറി പി.കെ. ശിവദാസ്​, ട്രഷറർ വി.എൻ. ഹരി, പ്രീത ചന്ദ്രൻ, കെ.എസ്​. നാരായണൻ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story