Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമെഡിക്കൽ പ്രവേശന...

മെഡിക്കൽ പ്രവേശന പരീക്ഷ 'നീറ്റ്' ജൂലൈ 17ന്

text_fields
bookmark_border
ന്യൂഡൽഹി: നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അറിയിച്ചു. രജിസ്ട്രേഷൻ നടപടികൾ ബുധനാഴ്ച രാത്രി ആരംഭിച്ചു. രാജ്യത്തുടനീളമുള്ള കേന്ദ്രങ്ങളിൽ 13 ഭാഷകളിലായി പരീക്ഷ നടക്കും. ഓൺലൈനായി അപേക്ഷാ ഫോറം സമർപ്പിക്കാനുള്ള അവസാന തീയതി മേയ് ആറ് ആണ്. ഓൺലൈൻ അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും സ്വന്തം അല്ലെങ്കിൽ മാതാപിതാക്കളുടെതാണെന്ന് ഉദ്യോഗാർത്ഥികൾ ഉറപ്പാക്കണം. എല്ലാ വിവരങ്ങളും ആശയവിനിമയങ്ങളും ഇതിലേക്കായിരിക്കും എൻ.ടി.എ നൽകുക. ഉദ്യോഗാർഥികൾ എൻ.ടി.എ ഇൻഫർമേഷൻ ബുള്ളറ്റിനിലും വെബ്‌സൈറ്റിലും നൽകിയിരിക്കുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് എൻ.ടി.എ വെബ്‌സൈറ്റ് സന്ദർശിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story