Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപന്നിപ്പടക്കമേറ്...

പന്നിപ്പടക്കമേറ് രാഷ്ട്രീയ സംഘട്ടനമായി; 17 പേർക്കെതിരെ കേസ്

text_fields
bookmark_border
നടത്തറ: പൂച്ചട്ടി സെന്‍ററിലെ ചായക്കടയിലേക്ക് പന്നിപ്പടക്കമെറിഞ്ഞ് കടയുടമയെയും മകനെയും സുഹൃത്തിനെയും ബി.ജെ.പി പ്രവർത്തകർ മർദിച്ചതിനെ തുടർന്ന്​ നടത്തറ ഐക്യനഗറിലെ ബി.ജെ.പി പ്രവർത്തകരുടെ വീട്ടിലെത്തിയ സി.പി.എമ്മുകാർ യുവാവിന്‍റെ തല ഇരുമ്പുവടി കൊണ്ടടിച്ച് പരിക്കേൽപിച്ചു. സംഭവത്തിൽ 12 സി.പി.എം പ്രവർത്തകർക്കെതിരെയും അഞ്ച് യുവമോർച്ചക്കാർക്കെതിരെയും വധശ്രമത്തിന് ഒല്ലൂർ പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വെള്ളിയാഴ്ച രാത്രി പൂച്ചെട്ടിയിലെ ഓട്ടോ സെന്‍ററിൽ മദ്യപിച്ച് മൂത്രമൊഴിക്കുകയായിരുന്ന യുവമോർച്ച പ്രവർത്തകരായ ശരത്, ഹരി എന്നിവരെ ഓട്ടോ ഡ്രൈവർമാരായ സമീപവാസികൾ ചോദ്യം ചെയ്തു. തുടർന്ന് പൊലീസിൽ പരാതിയുമായി എത്തി. ശനിയാഴ്ച രാവിലെ ഇരുകൂട്ടരും എത്തി പ്രശ്നം രമ്യതയിലായി. എന്നാൽ, ശനിയാഴ്ച രാത്രി ശരത്തും ഹരിയും മറ്റു മൂന്നുപേരുമെത്തി പൂച്ചെട്ടി സെന്‍ററിലെ കടയിലേക്ക് പടക്കം എറിയുകയും ഉടമസ്ഥനായ സുനി, മകൻ വിഷ്ണു, സനൂപ് എന്നിവരെ കമ്പിവടി കൊണ്ടടിച്ച് പരിക്കേൽപിച്ചു. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് രാത്രി 11ഓടെ 11 സി.പി.എം പ്രവർത്തകർ നടത്തറ ഐക്യനഗറിലെ ബി.ജെ.പി പ്രവർത്തകരായ അഖിൽ, സുബിൻ എന്നിവരെ വീട്ടിലെത്തി ഇരുമ്പുവടികൊണ്ട് മർദിക്കുകയായിരുന്നു. ഇവരെ മുളങ്കുന്നത്തുകാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്​. പ്രതികൾ ഒളിവിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story