Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടത്തിയത്​ 167 കിലോ...

കടത്തിയത്​ 167 കിലോ സ്വർണം-എൻ.ഐ.എ

text_fields
bookmark_border
കൊച്ചി: 2019 ന​വം​ബ​ർ മു​ത​ൽ 2020 ജൂ​ൺ വ​രെ കാ​ല​ഘ​ട്ട​ത്തി​ൽ ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ സ്വർണക്കടത്ത്​ കേസിലെ പ്ര​തി​ക​ൾ യു.​എ.​ഇ കോ​ൺ​സു​ലേ​റ്റ്​ വ​ഴി 167 കി​ലോ സ്വ​ർ​ണം ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​താ​യി എ​ൻ.​ഐ.​എ​ കുറ്റപത്രം. ഒ​ളി​വി​ലു​ള്ള എ​ട്ട്​ ​പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. കു​റ്റ​പ​​ത്രം ന​ൽ​കി​യെ​ങ്കി​ലും കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ഇ​വ​ർ​ക്കെ​തി​രെ യു.​എ.​പി.​എ 16,17,18,20 വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ്​ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. 2020 ജൂ​ലൈ അ​ഞ്ചി​ന്​ കോ​ൺ​സു​ലേ​റ്റി​ൻെറ ന​യ​ത​ന്ത്ര ബാ​ഗേ​ജ്​ വ​ഴി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 14.82 കോ​ടി​യു​ടെ സ്വ​ർ​ണം ക​സ്​​റ്റം​സ്​ പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ്​ വ​ൻ ത​ട്ടി​പ്പി​ൻെറ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. പ്ര​ധാ​ന പ്ര​തി​ക​ളെ​ന്ന്​ എ​ൻ.​ഐ.​എ സം​ശ​യി​ക്കു​ന്ന ഫൈ​സ​ൽ ഫ​രീ​ദ്​ അ​ട​ക്ക​മു​ള്ള​വ​രെ യു.​എ.​ഇ​യി​ൽ​നി​ന്ന്​ വി​ട്ടു​കി​ട്ടാ​ൻ ഇ​ൻ​റ​ർ​പോ​ളി​നെ സ​മീ​പി​ച്ച്​ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ൻ.​ഐ.​എ​ക്ക്​ പു​റ​മെ ക​സ്​​റ്റം​സും എ​ൻ​ഫോ​ഴ്​​സ്​​മൻെറ്​ ഡ​യ​റ​ക്​​ട​റേ​റ്റും സ​മാ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത്​ 180 ദി​വ​സം പൂ​ർ​ത്തി​യാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ക​ൾ​ക്ക്​ ജാ​മ്യം ല​ഭി​ക്കു​ന്ന​ത്​ ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ പ്രാ​രം​ഭ കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്. തു​ട​ര​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​വു​ന്ന മു​റ​ക്ക്​​ അ​ന്തി​മ കു​റ്റ​പ​ത്രം ന​ൽ​കും. എ​ൻ.​ഐ.​എ ഡി​വൈ.​എ​സ്.​പി രാ​ധാ​കൃ​ഷ്​​ണ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story