Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനവസങ്കൽപ് പദയാത്ര 14,...

നവസങ്കൽപ് പദയാത്ര 14, 15 തീയതികളിൽ

text_fields
bookmark_border
തൃശൂർ: കേന്ദ്ര സർക്കാറിന്‍റെ വർഗീയ ഫാഷിസ്റ്റ് നയങ്ങൾക്കെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നവസങ്കൽപ് പദയാത്ര സംഘടിപ്പിക്കും. ആഗസ്റ്റ് 14ന് രാവിലെ ഒമ്പതിന്​ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ഗാന്ധിജി താമസിച്ച പുറനാട്ടുകര ആശ്രമത്തിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽനിന്ന് ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂർ നയിക്കുന്ന പദയാത്ര ആരംഭിക്കും. ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയ തേക്കിൻകാട് മൈതാനിയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പദയാത്ര സംഗമം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. 15ന് രാവിലെ ഒമ്പതിന്​ ജില്ലയിലെ 110 മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാർ നയിക്കുന്ന നവസങ്കൽപ് പദയാത്ര ജില്ലയിലെ മുഴുവൻ സ്ഥലങ്ങളിലും ദേശീയപതാകയുമായി പര്യടനം നടത്തും. പരിപാടികളുടെ വിജയത്തിനായി ഡി.സി.സി ഓഫിസിൽ ചേർന്ന മണ്ഡലം, ബ്ലോക്ക് പ്രസിഡന്‍റുമാരുടെയും ഡി.സി.സി ഭാരവാഹികളുടെയും സീനിയർ നേതാക്കളുടെയും യോഗത്തിൽ ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്‍റ് പി.എ. മാധവൻ, കെ.പി.സി.സി നിർവാഹക സമിതി അംഗം അനിൽ അക്കര, രാജേന്ദ്രൻ അരങ്ങത്ത്, സുനിൽ അന്തിക്കാട്, സി.എസ്. ശ്രീനിവാസൻ, കെ.ബി. ശശികുമാർ, എ. പ്രസാദ്, ജോൺ ഡാനിയേൽ, ഷാജി കോടങ്ങാടത്, ഐ.പി. പോൾ, സി.ഒ. ജേക്കബ്, ഡോ. നിജി ജസ്റ്റിൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story