Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടകര വികസന സെമിനാര്‍:...

കൊടകര വികസന സെമിനാര്‍: 12.65 കോടിയുടെ പദ്ധതി രേഖ സമർപ്പിച്ചു

text_fields
bookmark_border
കൊടകര വികസന സെമിനാര്‍:  12.65 കോടിയുടെ പദ്ധതി രേഖ സമർപ്പിച്ചു
cancel
കൊടകര വികസന സെമിനാര്‍: 12.65 കോടിയുടെ പദ്ധതി രേഖ സമർപ്പിച്ചു കൊടകര: പതിനാലാം പഞ്ചവല്‍സര പദ്ധതിയിലെ ആദ്യ വര്‍ഷ പദ്ധതിയുടെ കരട് രേഖ അംഗീകരിക്കുന്നതിന് കൊടകര പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. കൃഷി, പാര്‍പ്പിടം, ശുചിത്വം, ജലസംരക്ഷണം തുടങ്ങിയവക്ക്​ മുൻതൂക്കം നൽകിയുള്ള 12.65 കോടി രൂപയുടെ കരട് പദ്ധതി രേഖ സെമിനാറില്‍ അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ സരിത രാജേഷ്, വി.എസ്​. പ്രിൻസ്​, കൊടകര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടെസി ഫ്രാന്‍സിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. മുകുന്ദന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, സ്റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സ്വപ്ന സത്യന്‍, പഞ്ചായത്ത് സെക്രട്ടറി കെ. അജിത എന്നിവര്‍ സംസാരിച്ചു. 2021-22ല്‍ വാര്‍ഷിക പദ്ധതി നിര്‍വഹണം നൂറു ശതമാനം പൂര്‍ത്തീകരിച്ച് കൊടകര പഞ്ചായത്തിനെ സംസ്ഥാന തലത്തില്‍ മുന്‍നിരയിലെത്തിച്ച പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഉപഹാരം നല്‍കി. നൂറുശതമാനം നികുതി പിരിച്ച ജനപ്രതിനിധികള്‍ക്കും ചടങ്ങില്‍ ഉപഹാരം നല്‍കി. ക്യാപ്ഷന്‍ TCM KDA4 vikasana seminar കൊടകര പഞ്ചായത്ത് വികസന സെമിനാര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story