Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:31 AM IST Updated On
date_range 31 March 2022 5:31 AM ISTമഴയും മഞ്ഞുമൊക്കെ അനുഭവിപ്പിക്കാൻ 12 ഡി തിയറ്റർ ഒരുങ്ങുന്നു
text_fieldsbookmark_border
1.6 കോടി ചെലവിട്ട് വിജ്ഞാൻ സാഗറിൽ വരുന്ന സയൻസ് പാർക്കിന്‍റെ ഭാഗമാണ് 12 ഡി തിയറ്റർ തൃശൂർ: കുട്ടികളെ മഴയും മഞ്ഞുമൊക്കെ അനുഭവിപ്പിക്കാനാവും വിധം 12 ഡി തിയറ്റർ ഈ വർഷംതന്നെ വിജ്ഞാൻ സാഗറിൽ യാഥാർഥ്യമാകും. തിയറ്ററിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ഭാഗികമായി പൂർത്തിയായി. 1.6 കോടി ചെലവിട്ട് വിജ്ഞാൻ സാഗറിൽ വരുന്ന സയൻസ് പാർക്കിന്‍റെ ഭാഗമായാണ് 12 ഡി തിയറ്റർ വരുന്നത്. മേൽക്കൂരയും ചുമരുമില്ലാതെ ശൂന്യതയിലേക്ക് സഞ്ചാരം നടത്താവുന്ന ഇൻഫിനിറ്റി റൂമും വൈകാതെ സജ്ജമാകും. കണ്ണാടികളും ലേസറും ഉപയോഗിച്ച സാങ്കേതിക വിദ്യയിലാണ് ഇതിന്‍റെ പ്രവർത്തനം. കറങ്ങിക്കൊണ്ടിരിക്കുന്ന സാങ്കൽപിക ടണലിൽ കൂടിയുള്ള യാത്ര അനുഭവിപ്പിക്കുന്ന 'വോർടെക്സും' ഈ വർഷം തന്നെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. വിജ്ഞാൻ സാഗറിന്‍റെ മൈതാനത്ത് സൗരയൂഥത്തിന്‍റെ ആകൃതിയിൽ ഉദ്യാനം സ്ഥാപിക്കാനുള്ള നടപടിയായിട്ടുണ്ട്. കളിക്കാനും വണ്ടി പാർക്ക് ചെയ്യാനും പ്രത്യേക സ്ഥലം നീക്കിവെച്ചിട്ടുണ്ട്. 20ഓളം ശാസ്ത്ര കളിയുപകരണങ്ങൾ ഇവിടെ സജ്ജീകരിക്കും. പൂമ്പാറ്റ പൂന്തോട്ടം നിർമിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. രാമവർമപുരത്തെ വിജ്ഞാൻ സാഗറിന്‍റെ മുഖച്ഛായ തന്നെ മാറും വിധമുള്ള പ്രവർത്തനമാണ് നടന്നുവരുന്നത്. tcr vijan sagar infinity room: ഇൻഫിനിറ്റി റൂം (സാങ്കൽപിക ചിത്രം) tcr vijan sagar 12 theatre: 12 ഡി തിയറ്റർ (സാങ്കൽപിക ചിത്രം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story