പുഴയിൽ കാൽ വഴുതി വീണ് ഒഴുകി പോയ 12 കാരനെ യുവാക്കൾ രക്ഷപ്പെടുത്തി
text_fieldsപ്രതീകാത്മക ചിത്രം
പാവറട്ടി: പുഴയിൽ കുളിക്കാനിറങ്ങി മുങ്ങി താഴ്ന്ന 12 വയസുകാരനെ യുവാക്കൾ രക്ഷപ്പെടുത്തി. വെൻമേനാട് ജുമാ മസ്ജിദിന് സമീപം നാലകത്ത് നൗഷാദിൻ്റെ മകൻ മുഹമ്മദ് സുൽത്താനെയാണ് എടക്കഴിയുർ കിഴക്കത്തറ ഹാരീസ് (30) കൂരിക്കാട് വൈശ്യം വീട്ടിൽ മെയ്തീൻ്റെ മകൻ ഫായിസ് (25) എന്നിവർ ചേർന്ന് രക്ഷപെടുത്തിയത്.
കൂരിക്കാട് പുഴയിൽ കൂട്ടുകാരുമൊന്നിച്ച് കുളിക്കാനിറങ്ങിയാണ് അപകടത്തിൽപ്പെട്ടത്..വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 4 .45 ഓടെയാണ് സംഭവം മുഹമ്മദ് സുൽത്താനും രണ്ട് സുഹൃത്തുക്കളും പുഴയിലിറങ്ങി കുളിക്കുന്നതിനിടെ കാൽ വഴുതി വീണ് ഒഴുക്കിൽ ആഴവുമുള്ള ഭാഗത്തേക്ക് പോയി.
കുട്ടികൾ കരയുന്നത് കണ്ട് സമീപത്തെ വീടുകളിലെ സ്ത്രികൾ നിലവിളിച്ചതോടെ ഭാര്യ വീട്ടിൽ വിശ്രമിക്കുകയായിരുന്ന ഹാരിസും പരിസരത്തുണ്ടായിരുന്ന ഫായിസും ഓടിയെത്തി പുഴയിലിറങ്ങി നിരവധി തവണ മുങ്ങി താഴ്ന്നതിന് ശേഷo ഉയർന്ന് കമിഴ്ന്ന് നിലയിൽ തലയുടെ പിൻഭാഗം മാത്രം കാണുന്ന രീതിയിൽ ഒഴുകി പോയിരുന്ന സുൽത്താനെ നീന്തി ചെന്ന് രക്ഷിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ നല്കി.
ലൈഫ് കെയർ പ്രവർത്തകൻ കൂടിയാണ് ഹാരിസ്. തുടർന്ന് ഫായിസിൻ്റെ പിതാവ് മെയ്തീൻ്റെ ഓട്ടോറിക്ഷയിൽ പാവറട്ടിയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപകട നില തരണം ചെയ്ത സുൽത്താനെ വിദഗ്ധ പരിശോധനക്കായി തൃശൂർ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് ഭാഗത്ത് നിന്ന് വെള്ളമൊഴുകിയെത്തി ചുഴിയായി ശക്തമായ ഒഴുക്കാണിവിടെ. ഏതാനും വർഷ മുൻ ഇതേ സ്ഥലത്ത് ഒരു യുവതി മുങ്ങി മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
